പാലക്കാട് : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശു വിക സന വകുപ്പിന്റെ ആഭിമുഥ്യത്തില്‍ ഇന്ന്(മാര്‍ച്ച് ഏഴ്) ജില്ലയില്‍ രാത്രി നടത്തമുള്‍പ്പെടെ വിപുലമായ പരിപാടികള്‍ അരങ്ങേറും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (മാര്‍ച്ച് ഏഴ്) രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയാകും. എ.ഡി.എം.ടി.വിജയന്‍ മുഖ്യ പ്രഭാഷണം നടത്തും.പരിപാടിയോടനുബന്ധിച്ച് സ്ത്രീശാക്തീ കരണം എന്ന വിഷയ ത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം, സെമിനാര്‍ എന്നിവ നടത്തും. അഡ്വ.വിജയ സെമിനാറില്‍ സംസാരിക്കും. സബ് ജഡ്ജി യും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എം.തുഷാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.മീര എന്നിവര്‍ സംസാരിക്കും.
വൈകീട്ട് ആറിന് വിവിധ സാംസ്‌ക്കാരിക പരിപാടികളുടെ അക മ്പടിയോടെയുള്ള സമാപനസമ്മേളനം രാപ്പാടി ഓഡിറ്റോറിയത്തി ല്‍ നടക്കും. സമാപന സമ്മേളനത്തില്‍ വനിതാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചുമര്‍ചിത്രരചനാ മത്സരത്തിലെ വിജയി കള്‍ക്കുള്ള സമ്മാനവിതരണം, പ്രതികൂല സാഹചര്യങ്ങളെ അതിജീ വിച്ച വനിതകളെ ആദരിക്കല്‍ എന്നിവ നടക്കും. സമാപനസമ്മേ ളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാ ടനം ചെയ്യും. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ അധ്യക്ഷയാകും.ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് കെ.പി.ഇന്ദിര മുഖ്യാ തിഥിയാകും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സുരേഷ്, ബിനുമോള്‍, എന്‍.സുഭദ്ര, ജയന്തി രാമനാഥന്‍, ഗീത ടീച്ചര്‍, പാലക്കാട് നഗരസഭാംഗങ്ങളായ സഹീദ, പി.ആര്‍.സുജാത, കുമാരി, വിവിധ മഹിളാ സംഘടനകളിലെ അംഗങ്ങളായ സുബൈദ ഇസ്ഹാക്ക്, കെ.ഐ.കുമാരി, സത്യഭാമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പി.റീത്ത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വനി താസെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി.മീനകുമാരി, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.രചന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍, ശിശുവികസന പദ്ധതി ഓഫീസര്‍ ലതാകുമാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്.ശുഭ, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ആര്‍.രമ, ജെന്റര്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജംഷീന, ജില്ലാതല ഐ.സി. ഡി.എസ് സെല്‍ പ്രോഗ്രാം മാനേജര്‍ സി.ആര്‍.ലത എന്നിവര്‍ പങ്കെടുക്കും.
ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ നൃത്താവതരണം ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍
സമാപനസമ്മേളനത്തോടനുബന്ധിച്ച് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ കലാപ രിപാടികള്‍ അരങ്ങേറും. ഭിന്നലിംഗക്കാര്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും ഉള്ളവരാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. ആവിഷ്‌ക്കാര ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്താവിഷ്‌ക്കാരത്തോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കമാകുന്നത്.സമൂഹത്തിലെ തിന്മകള്‍ ഉന്മൂലനം ചെയ്യാന്‍ മഹിഷാസുരമര്‍ദ്ദിനിയായി സ്ത്രീ ഉയിര്‍ത്തെ ഴുന്നേല്‍ക്കുന്ന താളചിത്രം ഡോ.അഹല്യ കോവിലമ്മ അവതരി പ്പിക്കും. തുടര്‍ന്ന് ഗീത ശിവകുമാര്‍ അവതരിപ്പിക്കുന്ന സുഗത കുമാരിയുടെ പെണ്‍കുഞ്ഞ് എന്ന കവിതയുടെ നൃത്താവിഷ്‌ക്കാരം, ഡോ.പാര്‍വ്വതി വാരിയര്‍ രചിച്ച് പ്രകാശ് ഉള്ള്യേരി സംഗീതം നല്‍കിയ സ്ത്രീത്വത്തിന്റെ വിവിധ മുഖങ്ങള്‍, സിന്ധു വിനോദ് അവതരിപ്പിക്കുന്ന പോക്കുവെയില്‍, ആവിഷ്‌ക്കാര ടീം അവതരിപ്പിക്കുന്ന ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്നിവയും അരങ്ങേറും.തുടര്‍ന്ന് ചെമ്പൈ സംഗീതകോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ നൃത്തം, നാടന്‍പാട്ട്, സ്‌കിറ്റ്, ഒപ്പന, മൈം എന്നിവയുണ്ടാകും. ട്രാന്‍സ്‌ജെന്റേഴ്‌സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, ഐ.സി.ഡി.എസ് അട്ടപ്പാടി അങ്കണവാടി ജീവനക്കാര്‍ അവതരിപ്പിക്കുന്ന ആദിവാസി നൃത്തം, മെഹഫില്‍ എന്നിവയും അരങ്ങേറും.
രാത്രി 11.30 മുതല്‍ ‘പൊതു ഇടം എന്റേതും’ രാത്രി നടത്തം
രാത്രി 11.30 മുതല്‍ 12.30 വരെ പൊതു ഇടം എന്റേതും എന്ന സന്ദേശവുമായി രാത്രി നടത്തം സംഘടിപ്പിക്കും. രാത്രി നടത്തത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങള്‍ ചുവടെ:
രാപ്പാടി-സിവില്‍ സ്റ്റേഷന്‍-സ്റ്റേഡിയം-ചെട്ടിക്കാരതെരുവ്-ഹെഡ്‌പോസ്റ്റ് ഓഫീസ്-ടൗണ്‍ഹാള്‍-രാപ്പാടി
രാപ്പാടി-എസ്.ബി.ഐ-മോത്തിമഹല്‍-കെ.എസ്#.ആര്‍.ടി.സി-ബിഗ് ബസാര്‍-രാപ്പാടി
രാപ്പാടി-തോട്ടുപാലം-എസ്.പിഓഫീസ്-എസ്.ബി.ഐ-രാപ്പാടി
രാപ്പാടി-യാക്കര-രാപ്പാടി
രാപ്പാടി-ടൗണ്‍ ഹാള്‍-ജില്ലാശുപത്രി-റോബിന്‍സണ്‍ റോഡ്-മിഷന്‍ ഹൈസ്‌കൂള്‍-രാപ്പാടി
രാപ്പാടി-ടൗണ്‍ഹാള്‍-ജില്ലാശുപത്രി-സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍-സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി-സിവില്‍ സ്റ്റേഷന്‍-രാപ്പാടി.
തുടര്‍ന്ന് അഭിമാനിനി, വിമോചനത്തിന്റെ പാട്ടുകാരന്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.