തച്ചമ്പാറ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് തച്ചമ്പാറ യൂണിറ്റ് വാര്‍ഷി ക സമ്മേളനം പെന്ഷന് ഭവനില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ രമേഷ് അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം എം.രാമകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. എ.ബാലകൃഷ്ണന്, എം.എന്‍ രാമകൃഷ്ണപിള്ള, കെ.എം ശിവദാസന്‍, എം.ടി ഉണ്ണികൃഷ്ണന്, പി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ :വി.കെ.രമേഷ് (പ്രസി), എ.കെ.ശിവദാസ് (സെക്ര), എന്‍.വി.ജാഫര്‍ (ട്രഷ).
