മണ്ണാര്‍ക്കാട് : കോട്ടോപ്പാടം തെയ്യോട്ടുചിറയില്‍ കളംപറമ്പ് ഗ്രൗണ്ട് പ്രദേശത്ത് സ്വകാ ര്യവ്യക്തിയുടെ പറമ്പിലെ പുല്ലിനും വെട്ടിയിട്ട മരക്കഷ്ണങ്ങള്‍ക്കും തീപിടിച്ചു. ഇന്ന്ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാലകത്ത് റഷീദ് എന്നയാളുടെ ഒരു ഏക്കറോളം വരുന്ന പറമ്പിലാണ് അഗ്നിബാധയുണ്ടായത്. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീയ ണച്ചു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. കെടുത്താതെ ഉപേക്ഷിച്ച സിഗരറ്റി ല്‍ നിന്നാകാം തീപടര്‍ന്നതെന്ന് അഗ്നിരക്ഷാസേന പറയുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്.അനി,സേന അംഗങ്ങളായ എം.ആര്‍.രാഗില്‍, പി.എ.മഹേഷ്, എം.ഷജിത്, ഒ.എസ്.സുഭാഷ്, വി.സുജീഷ്, എന്‍.അനില്‍കുമാര്‍, ആപ്ദമിത്ര വളണ്ടിയ ര്‍മാരായ റിഷാദ്.പി.മൂസ, ഷാഹുല്‍ഹമീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!