അലനല്ലൂര്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരളയുടെ നേതൃ ത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന പാലിയേറ്റീവ് മാസിക സഹയാത്രയുടെ മണ്ണാര്‍ക്കാട് മേഖല പ്രചരണ കാംപെയിന്‍ തുടങ്ങി. പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനങ്ങളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക, പാലിയേറ്റീവ് കെയര്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, ആ രോഗ്യ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിവേഗത്തില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തക രിലേക്ക് എത്തിക്കുക, പാലിയേറ്റീവ് കൂട്ടായ്മകളെ ഉയര്‍ത്തിക്കൊണ്ടു വരിക എന്നീ ലക്ഷ്യത്തോടുകൂടി പാലിയേറ്റീവ് കെയര്‍ സംസ്ഥാന ഘടകമാണ് മാസിക പുറത്തിറ ക്കുന്നത്. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ വച്ച് നടന്ന ചടങ്ങില്‍ പാലക്കാട് ജില്ല പാലിയേറ്റിവ് കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് പാലിയേറ്റീവ് ഇനി ഷ്യേറ്റിവ് ഇന്‍ പാലക്കാട് (സി.പി.ഐ.പി) സെക്രട്ടറി എസ്.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് സോണ്‍ ചെയര്‍മാന്‍ റഷീദ് മാസ്റ്റര്‍ അധ്യക്ഷനായി. പി.മുഹമ്മദലി അന്‍സാരി, മന്‍സൂര്‍, ഹംസ മാസ്റ്റര്‍, ശശിപാല്‍, റഹീസ് എടത്തനാട്ടുകര, പത്മജന്‍ മുണ്ടഞ്ചേരി, സിദ്ദീഖ്, ഫാത്തിമ പൂതാനി, സൈനബ ടി.പി അബൂ ഫൈസല്‍ അന്‍സാരി ,ജസീര്‍ അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.