കുമരംപുത്തൂര്‍ : കുരുത്തിച്ചാലിലെ കയത്തിലകപ്പെട്ട യുവാവ് മരിച്ചു. മലപ്പുറം വളാ ഞ്ചേരി തോട്ടത്തില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ രോഹന്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30നായിരുന്നു സംഭവം. രോഹനും വളാഞ്ചേരിയിലുള്ള സുഹൃത്ത് കുറ്റി ക്കോടന്‍ വീട്ടില്‍ ഷിനാസും ചേര്‍ന്ന് അട്ടപ്പാടിയിലേക്ക് ബൈക്കില്‍ പോകുംവഴിയാണ് കുരുത്തിച്ചാലില്‍ കുളിക്കാനെത്തിയത്. വെള്ളത്തിലിറങ്ങിയ രോഹന്‍ കയത്തിലക പ്പെട്ടു. ഷിനാസ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായതോടെ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും കുരുത്തിച്ചാലിലുണ്ടാ യിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളുമെല്ലാം ചേര്‍ന്ന് യുവാവിനെ കയത്തില്‍ നിന്നും പുറത്തെടുത്ത് വട്ടമ്പലത്തെ മദര്‍കെയര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെ മരണം സംഭവിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!