കല്ലടിക്കോട് : കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരള്‍ച്ച നിമിത്തം സംഭവിച്ച ക്യഷി നാശം വിലയിരുത്തിനായി വിദഗ്ദ സംഘം മണ്ണാര്‍ക്കാട് ബ്ലോക്കിലെ വിവിധ പ്രദേശങ്ങ ള്‍ സന്ദര്‍ശിച്ചു. വരള്‍ച്ചാ ദുരിതം രൂക്ഷമായ കരിമ്പയിലെ മലയോര മേഖല സന്ദര്‍ശിച്ച സംഘം വിവിധ വിളകളുടെ നാശനഷ്ടങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ഇതി ന്റെ തുടര്‍ച്ചയായി അതാത് കൃഷി ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ വ്യക്തിഗത നാശനഷ്ടങ്ങളുടെ വിശദമായ പരിശോധന നടത്തും. വരള്‍ച്ചമൂലം ജാതി, കവുങ്ങ്, കാ പ്പി, കൊക്കോ, കുരുമുളക്, തെങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതെന്ന് സംഘം വിലയിരുത്തി. പട്ടാമ്പി കാര്‍ഷിക ഗവേ ഷണ കേന്ദ്രത്തിലെ കാര്‍ഷിക ഗവേഷകനായ മൂസ, മണ്ണാര്‍ക്കാട് ബ്ലോക്ക് ക്യഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. ഗിരിജ, കരിമ്പ ക്യഷി ഓഫീസര്‍ എം. മഞ്ജുഷ, കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി എന്നിവരുടെ നേതൃത്വ ത്തിലാണ് കരിമ്പയിലെ വരള്‍ച്ചാ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്.