മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈവര്‍ഷവും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് മികച്ച വിജയം. 99.75 ശതമാനമാണ് വിജയം. വിദ്യാഭ്യാസ ജില്ലയുടെ പരിധിയി ല്‍പ്പെട്ട മണ്ണാര്‍ക്കാട് സബ് ജില്ല, ചെര്‍പ്പുളശേരി സബ്്ജില്ലയിലുമായി 43 സ്‌കൂളുകളില്‍ 9051 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 9028 വിദ്യാര്‍ഥികള്‍ വിജയിച്ചു. 4503 ആണ്‍കുട്ടികളും 4525 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 1273 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും പ്ലസ് നേടി. 32 സ്‌കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഇതില്‍, 15 സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലായി ഒമ്പത് വീതം സ്‌കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം 99.69 ആയിരുന്നു വിജയശതമാനം. 9048 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 34 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടിയിരുന്നു. 1220 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ ക്കും സമ്പൂര്‍ണ എ പ്ലസുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിരമിച്ച വിദ്യാ ഭ്യാസ ജില്ലാ ഓഫീസര്‍ ജയരാജന്‍ നാമത്തിന്റെ നേതൃത്വത്തിലുള്ള മേല്‍നോട്ടവും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണ് മികച്ച വിജയത്തിനു കാരണമെന്ന് ഡി.ഇ.ഒ. ഇന്‍ ചാര്‍ജ് ആര്‍.എല്‍. സിന്ധു പറഞ്ഞു.