മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ മെയ് 6 മുതല്‍ 8 വരെ ഉയര്‍ന്ന താപനില 39ഡിഗ്രി സെല്‍ഷ്യസ്് വരെ (സാധാരണയെക്കാള്‍ 2 – 4ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹച ര്യത്തില്‍ ജില്ലയില്‍ മെയ് 8 വരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍ , സമ്മര്‍ ക്ലാസുക ള്‍ എന്നിവ മെയ് 8 വരെ അടച്ചിടാനും ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തനം നടത്താനു മാണ് നിര്‍ദ്ദേശം. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോ റിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!