മണ്ണാര്‍ക്കാട് : കാറില്‍ കടത്തിയ മാരകമയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാ വ് പൊലിസിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ മുത്തൂര്‍ പീടിയേക്കല്‍ വീട്ടില്‍ അബൂ ബക്കര്‍ സിദ്ധീഖ് (32) ആണ് അറസ്റ്റിലായത്. നാട്ടുകല്‍ പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷന് സമീപത്ത് നി ന്നും ഇയാളെ സാഹസികമായാണ് പിടികൂടിയത്. 190.18 ഗ്രാം മെത്താഫെറ്റമിന്‍ കണ്ടെടു ത്തു. ജില്ലാ പൊലിസ് പിടികൂടുന്ന വലിയ ലഹരിമരുന്ന് കേസുകളിലെന്നാണിത്. പതി തിരൂര്‍, താനൂര്‍ പ്രദേശത്തെ ലഹരിവില്‍പനയുടെ മുഖ്യകണ്ണിയാണെന്നും മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചും കുറച്ചുനാളുകളായി ലഹരി വില്‍പന നടത്തി വരുന്നതായും പൊലിസ് അറിയിച്ചു. ഇയാള്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നെത്തിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. മണ്ണാര്‍ക്കാട്, നാട്ടുകല്‍ പ്രദേശത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിന് ജില്ലാ പൊലിസ് ലഹരി വിരുദ്ധ സ്‌ക്വാഡ് കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. ലഹരിമരുന്നി ന്റെ ഉറവിടത്തെ കുറിച്ചും പ്രതി ഉള്‍പ്പെട്ട ലഹരിവില്‍പന ശൃംഖലയെ കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശപ്ര കാരം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. ടി.എസ്. സിനോജ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകല്‍ ഇന്‍സ്‌പെക്ടര്‍ ബഷീര്‍.സി.ചിറയ്ക്കല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി.സദാശിവന്‍, എച്ച്.ഹര്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
