പാലക്കാട് : ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറി ക്കട നടത്തുന്ന ബര്‍ഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ മുന്‍ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാഹുസൈനാണ് ആക്രമണത്തിന് പിന്നില്‍. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. ആക്രമത്തിന് പിന്നാലെ കാജാ ഹുസൈനെ നാട്ടുകാര്‍ തട ഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പ്പിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുടുംബപ്ര ശ്‌നമാകാം ആക്രമണകാരണമെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ആസിഡ് ആക്ര മണത്തില്‍ പൊള്ളലേറ്റ ബര്‍ഷീനയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
