മണ്ണാര്‍ക്കാട്: കാറ്ററിംഗ് സര്‍വീസ് വ്യവസായ രംഗത്ത് പ്രവര്‍ത്തി ക്കുന്നവരുടെ സംഘടനയായ ആള്‍ കേരള കാറ്ററേഴ്സ് അസോസി യേഷന്‍ പാലക്കാട് ജില്ലാ കമ്മറ്റിക്ക് കീഴില്‍ മണ്ണാര്‍ക്കാട്ടെ കാറ്ററിംഗ് വ്യവസായികളെ അംഗങ്ങളാക്കി മണ്ണാര്‍ക്കാട് മേഖലാ കമ്മറ്റി രൂപീ കരിച്ചു.അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൂടിയ യോഗം സംഘടനസംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗ ത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സുനുകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഉണ്ണികൃഷണന്‍, സംസ്ഥാന സെക്രട്ടറി സത്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ ഭാരവാ ഹികളായ അബ്ദുല്‍ റഷീദ്, സാബു, ഹംസ, സത്യനാരായണന്‍ ജോഷി, ശ്രീവല്‍സന്‍, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.മേഖലാ പ്രസിഡന്റായി കെ. മന്‍സൂറിനെയും, ജനറല്‍ സെക്രട്ടറിയായി ജയന്‍ എന്‍.വി, ട്രഷററായി വിനയചന്ദ്രന്‍ എന്നിവരെ തിരഞ്ഞെടു ത്തു. വൈസ് പ്രസിഡന്റുമാരായി ബാബു പോള്‍ കെ.ജെ.പി, വി.ടി.ഷംസുദ്ദീന്‍ എന്നിവരെയും, സെക്രട്ടറിമാരായി മുഹമ്മദ് സലീം മോനു, ജാഫര്‍ പള്ളത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!