കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മഴക്കാ ലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള രൂപരേഖ തയ്യാറാക്കി. പ്രതിദിനം പ്രതിരോ ധ പ്രവര്‍ത്തനങ്ങളും നടത്തും. ഇതിന്റെ ഭാഗമായി കൊതുകുജന്യ, ജലജന്യ രോഗനിയ ന്ത്രണം, കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണം, ഗൃഹ, സ്ഥാപന, വിദ്യാലയ ശുചി ത്വം എന്നിവ ഉറപ്പാക്കും. വാര്‍ഡ് ശുചിത്വ സമിതി ഇതിന് നേതൃത്വം നല്‍കും. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും തീരുമാനിച്ചു.

ഇതിനായി ചേര്‍ന്ന വിവിധ വകുപ്പുകളുടെ പഞ്ചായത്ത് തല യോഗത്തില്‍ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. പ്രതിദിനം പ്രതിരോധം എന്ന വിഷയ ത്തില്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയയും പകര്‍ച്ചപനി പ്രതിരോധം എന്ന വിഷയത്തില്‍ അരിയൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ.റൈഹാനത്തും ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷന്‍ പാറയില്‍ മുഹമ്മദാലി വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുള്ള രൂപരേഖ അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, റജീന കോഴിശ്ശേരി, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ ഒ.ആയിഷ, കെ.ഹംസ മാസ്റ്റര്‍, കെ.വിനീത, സി.റുബീന, സി.കെ. സുബൈര്‍, പി.റഷീദ, ഒ.ഇര്‍ഷാദ്, തിരുവിഴാംകുന്ന് ജി.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാ പകന്‍ എം.നാരായണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വിനോദ്കുമാര്‍, ടി.അബീബത്ത് ,ഒ.സുഷ എന്നിവര്‍ സംസാരിച്ചു. ആരോഗ്യം, ആയുര്‍വേദം, ഹോമിയോ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, കുടുംബശ്രീ, ഐ.സി.ഡി.എസ്, ആശ, തൊഴിലുറപ്പ് പ്രവര്‍ത്തര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!