കോട്ടോപ്പാടം: കോട്ടോപ്പാടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിനായി ‘സ്പീക്ക് ടു ലീഡ് ‘ സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിനും ജൂനിയര്‍ ഇംഗ്ലീഷ് ക്ലബ്ബിനും തുടക്ക മായി. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ക്ലാസ് ഉണ്ടാവുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 30 വിദ്യാര്‍ഥികള്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം നല്‍കുന്നത്. ഇംഗ്ലീഷിന് പുറമേ വ്യക്തിത്വ വികസനം, നേതൃപാടവം തുടങ്ങിയവയിലും കുട്ടികള്‍ ക്ക് സൗജന്യ പരിശീലനം നല്‍കും. വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ദോഹ കേംബ്രിഡ്ജ് സ്‌കൂള്‍ മുന്‍ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ പി.സൈനുല്‍ ആബി ദീന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡ ന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. കാര എം.ഇ.സി.ടി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.റഫീഖ് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന് നേതൃത്വം നല്‍കി. കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ് മുഖ്യപ്രഭാഷണം നടത്തി. ഗേറ്റ്‌സ് അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സലീം നാലകത്ത്, കെ.മൊയ്തുട്ടി, എം.മുഹമ്മദ ലി മിഷ്‌കാത്തി, എ.കെ.കുഞ്ഞയമു, എന്‍.ഒ.സലീം, സിദ്ദീഖ് പാറോക്കോട്, കെ.എ. ഹുസ്‌നി മുബാറക്, ഒ.നാസര്‍, സി.എച്ച്.മുഹമ്മദ് ഷാഫി, ജരിയ മുത്തനില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!