പാലക്കാട് : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെ.എസ്.ഇ.ബി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ധ രാത്രി ഒന്നിനും ഇടയില്‍ ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

അത്യുഷ്ണത്തെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തില്‍ 220 കെ.വി. മാടക്ക ത്തറ-ഷൊര്‍ണൂര്‍, 110 കെ.വി. വെണ്ണക്കര- മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍- എടപ്പാള്‍, പാല ക്കാട്- കൊല്ലങ്കോട് ലൈനുകള്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ താങ്ങാവുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥ യുണ്ട്. അതിനാല്‍ പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളില്‍ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ,ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളില്‍ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് വൈദ്യുതി ഉപഭോഗം പരാമവധി ഒഴിവാക്കി സഹകരിക്കണമെന്ന് പാലക്കാട് കെ.എസ്.ഇ.ബി. ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

വൈദ്യുതി ഉപഭോഗം കൂടുന്ന സര്‍ക്കിളുകളില്‍ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്ര ണം നടപ്പാക്കാനുള്ള നിര്‍ദേശം ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് കെ.എസ്.ഇ.ബി. നല്‍കിയി ട്ടുണ്ട്. അതിന്റെ ഭാഗമയാണ് ആദ്യ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. ഇതിനു പുറമേ സംസ്ഥാന വ്യാപകമായ ചില മാര്‍ഗനിര്‍ദേശങ്ങളും കെ.എസ്.ഇ.ബി ഇറക്കിയിട്ടുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ രാത്രി 10 മണിക്കും രണ്ടുമണിക്കും ഇടയില്‍ വൈ ദ്യുതി ഉപയോഗം കുറയ്ക്കണം. എന്നുള്ളതാണ് അതില്‍ പ്രധാനം. വാണിജ്യസ്ഥാപനങ്ങ ള്‍ അലങ്കാരവിളക്കുകളും പരസ്യബോര്‍ഡുകളും രാത്രി ഒമ്പതുമണിക്ക് ശേഷം അണ യ്ക്കണം. ഗാര്‍ഹിക ഉപയോക്താക്കള്‍ എസി 26ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. (news copied from malayala manorama).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!