കുമരംപുത്തൂര്‍ :എയുപി സ്‌കൂള്‍ 66-ാം വാര്‍ഷികവും 33 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഒ.വസന്ത ടീച്ചര്‍ക്കുള്ള യാത്ര യയപ്പും സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എകെ അബ്ദുള്‍ അസീസ് അധ്യക്ഷനായി.കെപിഎസ് പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് എഇഒ ഒ.ജി അനി ല്‍കുമാര്‍ വിരമിക്കുന്ന അധ്യാപികയ്ക്ക് ഉപഹാരസമര്‍പ്പണം നട ത്തി. പിടിഎയുടെ ഉപഹാരം പിടിഎ പ്രസിഡന്റ് ഹരിദാസന്‍, എംടിഎ പ്രസിഡന്റ് ഷെറീന എന്നിവര്‍ സമര്‍പ്പിച്ചു.വിരമിക്കുന്ന കുമരംപുത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക ആലീസ് ടീച്ചര്‍,കുന്തിപ്പുഴ ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിജയ രാഘവന്‍ മാസ്റ്റര്‍,വേങ്ങ എഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനുള്ള ജേഴ്‌സി കുമരംപുത്തൂര്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് പി പ്രഭാകരന്‍, പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് റിട്ട ഹെഡ്മാസ്റ്റര്‍ വിഎം ഗോപാലകൃഷ്ണനും എംടിഎസ് സി ജില്ല സബ് ജില്ല വിജയി കള്‍ക്കുള്ള പുരസ്‌കാരം റിട്ട ഹെഡ്മിസ്ട്രസ് വിഎം മാലതി ടീച്ചറും വിതരണം ചെയ്തു. സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് സമ്മാനദാനം മുന്‍ പിടിഎ പ്രസിഡന്റ് എന്‍വി ജയനും ന്യൂ മാത്സ് ഗണിത സെമ ിനാര്‍ സബ് ജില്ലാ വിജയികള്‍ക്കുള്ള സമ്മാനം റിട്ട അധ്യാപകന്‍ കെ ആര്‍ രാധാകൃഷ്ണന്‍ മാസ്റ്ററും ഹിന്ദി സുഗമ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി കള്‍ക്കുള്ള പുരസ്‌കാരം മുന്‍ പിടിഎ പ്രസിഡന്റ് സിഎം മൊയ്തീന്‍ കുട്ടിയും ഉറുദു ടാലന്റ് എക്‌സാം വിജയിക്ക് മുന്‍ പിടിഎ പ്രസി ഡന്റ് എംവി നീലാംബരനും ശാസ്ത്ര വിഷയത്തില്‍ മികച്ച കുട്ടി കള്‍ക്കുള്ള എംജെ മേരി ടീച്ചര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് കുമരംപുത്തൂര്‍ ജിഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിജയ കുമാര്‍ മാസ്റ്ററും മികച്ച സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം ഒഎസ്എ ചെയര്‍മാന്‍ എന്‍ മണികണ്ഠനും സീഡ് ക്ലബ്ബ് മികച്ച പ്രവര്‍ ത്തനം നടത്തിയ കുട്ടികള്‍ക്കുള്ള പുരസ്‌കാരം എംടിഎ പ്രസിഡ ന്റ് ഷെറീനയും എല്‍പി ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെ ടുത്ത കുട്ടികള്‍ക്കുള്ള സമ്മാനം പുറ്റാനിക്കാട് വിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിപിന്‍ മാസ്റ്ററും സ്‌കൂള്‍ സ്‌പോര്‍ട്‌സില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികള്‍ക്കുള്ള പ്രവീണ്‍ ചാക്കോ മെമ്മോ റിയല്‍ ക്യാഷ് അവാര്‍ഡ് കുമരംപുത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക ആലിസ് ടീച്ചറും സംസ്ഥാന ജില്ലാ കരാട്ടേ ടൂര്‍ണ മെന്റില്‍ വിജയികള്‍ക്കുള്ള സമ്മാനം പെരിമ്പടാരി ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിജയരാഘവന്‍ മാസ്റ്ററും വിദ്യാരംഗം സബ് ജില്ലാ തലം നാടന്‍ പാട്ടില്‍ വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനം കോട്ടോപ്പാടം എഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സുകുമാരന്‍ മാസ്റ്ററും വിതരണം ചെയ്തു.പിടിഎ പ്രസിഡന്റ് കെ ഹരിദാസന്‍ സ്വാഗതവും സീനിയര്‍ അധ്യാപിക സിഎ ശാലിനി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!