മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ എ.വിജയരാഘവനെ പാലക്കാ ടിന്റെ ‘ നിയുക്ത എംപിയാക്കി ഫ്‌ലെക്‌സ്‌ബോര്‍ഡ്. എല്‍ഡിഎഫിന് വോട്ട് രേഖപ്പെ ടുത്തണമെന്നാവശ്യപ്പെട്ട് സിപിഎം പൊന്‍പാറ രണ്ട്, മൂന്ന് ബൂത്തുകള്‍ ചേര്‍ന്ന് സ്ഥാപി ച്ച ഫ്‌ളക്‌സിനുമേലാണ് പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങള്‍ എന്നും പതിച്ചിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചാവിഷയമായി. ഒരു മാസം നീണ്ടു നിന്ന പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ ആത്മവിശ്വാസമാണ് ഫ്‌ളക്‌സിലുള്ളതെന്ന് എടത്തനാ ട്ടുകര മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി രഞ്ജിത്ത് പറഞ്ഞു. വിഷയത്തി ല്‍ മേല്‍കമ്മിറ്റിയില്‍ നിന്നും വിശദീകരണം തേടാന്‍ നിര്‍ദേശമെത്തിയിട്ടില്ല. പ്രാദേശി കതലത്തിലും പ്രവര്‍ത്തകരോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും സിപിഎം എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി.സോമരാജന്‍ പറഞ്ഞു. പൊലിസെത്തി ഫ്‌ളക്‌സ് നീക്കം ചെയ്തു.
