മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ഭാഗത്ത് സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. പൊറ്റശ്ശേരി അരിമ്പ്ര വീട്ടില്‍ കുട്ടന്‍ (52) നാണ് പരിക്കേറ്റത്. ഇയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബി.എസ്.എന്‍.എല്‍. ഓഫീസിന് മുന്‍ വശത്തുവെച്ചായിരുന്നു അപകടം. ആശുപത്രിപ്പടി ഭാഗത്തേക്കുപോവുകയായിരുന്ന ഓട്ടോറിക്ഷയും  ബസ് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ കാറിന്റെ ബോണിറ്റിന്റെ മുകളി ലൂടെയാണ് തെറിച്ചുവീണത്. കാറിന്റെ ബോണറ്റിന് ചെറിയ കേടുപാട് സംഭവിച്ചു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ബസിന്റെ  ഗ്ലാസുകള്‍ പൊട്ടുകയും മുന്‍വശത്ത് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിയെത്തി യാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ പൊട്ടിച്ചിത റികിടന്നിരുന്ന ചില്ലുകഷ്ണങ്ങള്‍ അഗ്‌നിരക്ഷാസേനയെത്തി വൃത്തിയാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!