അലനല്ലൂര്‍: 32-ാമത് എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് കരിമ്പുഴ സെക്ടറിലെ കുലിക്കിലിയാട് ‘ബഹാറേ ബത്താനിയില്‍’ നടക്കും. സാഹിത്യോത്സവിനാ യി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വലിയുല്ലാഹി ശൈഖ് മുഹമ്മദ് പട്ടാണി ഉപ്പാപ്പ മഖാമിന് സമീപം ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ എസ്. എസ്.എഫ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം.ജഅ്ഫറലി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് അലനല്ലൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി ഹംസ കാവുണ്ട അ ധ്യക്ഷനായി. എസ്.വൈ.എസ് അലനല്ലൂര്‍ സോണ്‍ സെക്രട്ടറി ഷഫീഖ് അലി അല്‍ ഹസനി കൊമ്പം പ്രഖ്യാപനം നിര്‍വഹിച്ചു.

പട്ടാണി ഉപ്പാപ്പയോടുള്ള ബഹുമാന സൂചകമായാണ് സാഹിത്യോത്സവ് നഗരിക്ക് ‘ബഹാ റേ ബത്താനി’ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് ഫായിസ് റശാദി സഖാഫി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു.ഉസ്മാന്‍ സഖാഫി കുലിക്കി ലിയാട്, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷഫീഖ് സഖാഫി പാലോട് , എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ ഉപാധ്യക്ഷന്‍ സ്വാദിഖ് സഖാഫി കോട്ടപ്പുറം, റാഫി സഖാഫി കാവുണ്ട,അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം,സൈദലവി തോട്ടര, അശ്‌റഫ് അസ്ഹരി തോട്ടര , അല്‍ അമീന്‍ സഖാഫി ഭീമനാട്, ബാസിത്ത് ഫൈസാനി കോട്ടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : ഉസ്മാന്‍ സഖാഫി കുലിക്കിലിയാട് (ചെയര്‍മാന്‍), നൗഷാദ് കുന്നത്ത് (വര്‍ക്കിങ് ചെയര്‍മാന്‍), അഷ്റഫ് അസ്ഹരി, അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, സൈദലവി തോട്ടര (വൈസ് ചെയര്‍മാന്‍), ഹംസ കാവുണ്ട (ജനറല്‍ കണ്‍വീനര്‍), സ്വാദിഖ് സഖാഫി കോട്ടപ്പുറം (വര്‍ക്കിങ് കണ്‍വീനര്‍), ഷാഫി കുന്നത്ത്, ഹുസൈന്‍ എം കെ, അന്‍വര്‍ ശിഹാബ് മാസ്റ്റര്‍ (ജോയിന്റ് കണ്‍വീനര്‍), റഊഫ് സഖാഫി കോട്ടപ്പുറം (ഫിനാന്‍സ് കണ്‍വീനര്‍), റാഫി സഖാഫി കാവുണ്ട (കോഓര്‍ഡിനേറ്റര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!