അലനല്ലൂര്‍ : അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ള കിണര്‍ എസ്. വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ജലമാണ് ജീവന്‍ എന്ന സന്ദേശത്തി ല്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ജലസംരക്ഷണ ബോധവല്‍ക്കരണ കാംപെയിനി ന്റെ ഭാഗമായാണ് ശ്രമദാനം. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചെളിയും കാടും മൂടിക്കിടന്ന കിണര്‍ മണിക്കൂറുകള്‍ കൊണ്ടാണ് പ്രവര്‍ത്ത കര്‍ വൃത്തിയാക്കിയത്. കഴിഞ്ഞ വേനലില്‍ അലനല്ലൂര്‍ സോണ്‍ എസ്.വൈ.എസ്. സാന്ത്വനം എമര്‍ജന്‍സി ടീം കിണര്‍ ശുചിയാക്കിയിരുന്നു. ആശുപത്രിയില്‍ എത്തുന്നവ ര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ഫില്‍റ്റര്‍ സ്ഥാപിച്ചിരുന്നു. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പാനീയവിതരണം നടത്തുന്ന തണ്ണീര്‍പ്പന്തല്‍, പറവകള്‍ക്ക് കുടിവെ ള്ളം ലഭ്യമാക്കാന്‍ തണ്ണീര്‍ക്കുടം സ്ഥാപിക്കല്‍ തുടങ്ങിയവയും കാംപെയിനിന്റെ ഭാഗമായി വിവിധഘടകങ്ങളില്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സോണ്‍ പ്രസിഡന്റ് ശഫീഖ് അലി അല്‍ഹസനി കൊമ്പം, സമൂഹികം പ്രസിഡന്റ് മൊയ്തുട്ടി കിഴക്കുംപുറം, ഓര്‍ഗനൈസിംങ് സെക്രട്ടറി എന്‍.അബൂബക്കര്‍ കൂമഞ്ചേരി ക്കുന്ന്, സാംസ്‌കാരികം സെക്രട്ടറി ശിഹാബ് കൊടക്കാട്, സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങളായ ശൗഖത്ത് അലി അശ്‌റഫി അമ്പാഴക്കോട്, ഫിറോസ് വഴങ്ങല്ലി, ഫൈസല്‍ അലനല്ലൂര്‍, നിയാസ് നറുക്കോട്, അലി കൊടക്കാട് എന്നിവര്‍ ശുചീകരണപ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.