അലനല്ലൂര്‍ : കടുവയെത്തിയതായി പറയപ്പെടുന്ന എടത്തനാട്ടുകര വട്ടമല ഭാഗത്ത് വനം വകുപ്പ് ജാഗ്രത ശക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേ നയുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംങും നടത്തി. മലപ്പുറം ജില്ലയി ലെ കാളികാവ് വനം റെയ്ഞ്ച് പരിധിയില്‍പ്പെടുന്നതാണ് കടുവയെ കണ്ടതായി പറയ പ്പെടുന്ന പ്രദേശം. ബുധനാഴ്ച വൈകിട്ട് കോട്ടയില്‍ കൃഷ്ണന്റെ ഭാര്യ രുഗ്മണിയാണ് കടുവയെ കണ്ടതായി പറയുന്നത്. വീടിന് തൊട്ടടുത്തുള്ള കുടിവെള്ളമെടുക്കുന്ന കുഴിയില്‍ നിന്ന് കടുവ ചാടി പുറത്തേക്ക് വരുന്നത് കണ്ട രുഗ്മണി സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേനഅംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സൈലന്റ് വാലി ബഫര്‍സോണില്‍ നിന്നും 300 മീറ്റര്‍ മാറിയാണ് ഈ സ്ഥലമുള്ളത്. അധികം ജനവാസമില്ലാത്ത പ്രദേശം കൂടിയാണ്. കാട് പിടിച്ചുകിടക്കുന്ന എസ്റ്റേറ്റുകളും ഇവിടെയുണ്ട്. പൊന്‍പാറ, ഓടക്കളം ഭാഗങ്ങ ളിലും കടുവയെ സ്ഥിരമായി കാണുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്കു തോണിക്കാടിനും സമീപവും കടുവയെ കണ്ടതായും പറയപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!