ആലത്തൂര്‍:മോട്ടോര്‍ വാഹന വകുപ്പ് ആലത്തൂര്‍ താലൂക്കിലെ വിവിധ പ്രദേശ ങ്ങളില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ നടത്തിയ 401 വാഹനങ്ങള്‍ക്കെതിരെ നടപടിയെടു ക്കുകയും പിഴയിനത്തില്‍ 3,77,500 രൂപ ഈടാക്കുകയും ചെയ്തു. ആറ് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.ഡോറടക്കാതെ സര്‍വീസ് നടത്തിയ 12 ബസുകള്‍,എയര്‍ഹോണ്‍ അടിച്ച 16 വാഹനങ്ങള്‍, ഹെല്‍മെറ്റിടാതെ യാത്ര ചെയ്ത 119 ഇരുചക്രവാഹ നങ്ങള്‍, , ലൈസന്‍സില്ലാതെ ഓടിച്ച 23 വാഹനങ്ങള്‍, അമിതഭാരം കയറ്റിയ നാല് വാഹനങ്ങള്‍ എന്നിവക്കെതിരെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുകയും മറ്റു ക്രമക്കേടുകള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി.മോട്ടോര്‍ വാഹന നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ വാഹനങ്ങള്‍സര്‍വീസ് നടത്തുന്നതു മൂലം ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങ ളില്‍ ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാഹനപരിശോധന ഉണ്ടായിരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വി.ശിവകുമാര്‍ അറിയിച്ചു.ആലത്തൂര്‍ ജോയിന്റ് ആര്‍.ടി.ഒ വി.എ.സഹദേവന്‍, പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, ആലത്തൂര്‍ സബ് ആര്‍.ടി.ഓഫീസ്, പാലക്കാട് ആര്‍.ടി ഓഫീസ് എന്നിവിടങ്ങളിലെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെ ക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!