മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി. മൂന്നാം പൂരനാളില്‍ വൈകീട്ട് അഞ്ചരയ്ക്ക് ആരംഭിച്ച ക്ഷേത്ര താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി പന്തലക്കോട് ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി.രാത്രി എട്ടിന് യദുകുലം നാട്യഗ്രഹം അവതരിപ്പിച്ച നൃത്തസന്ധ്യ,രാത്രി പത്തിന് ആറാട്ട് എഴുന്നെള്ളത്ത്,മേളം,ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടായി.നാലാംപൂരമായ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആറാട്ടെഴുന്നള്ളത്ത്,മേളം,നാദസ്വരം,പകല്‍ മൂന്ന് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രൊഫ.കലാമണ്ഡലം രാമചന്ദ്ര ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് നടക്കും.തുടര്‍ന്ന് പോരൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പക,രാത്രി എട്ടിന് കൊച്ചിന്‍ നടനയുടെ നാടകം,വെള്ളക്കാരന്‍,പത്തിന് ആറാട്ട് എഴുന്നെള്ള ത്ത്,മേളം,ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും.