മണ്ണാര്‍ക്കാട് : ജു-ജിത്-സു ജൂനിയര്‍,സീനിയര്‍ സാംബോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയം നേടി കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ പാലക്കാട് ജില്ലയിലെ താരങ്ങളെ മണ്ണാര്‍ക്കാട് ഗുരു കുലം സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിക്കുന്നു. ജൂനിയര്‍ ജു ജിത് സു നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ യദുകൃഷ്ണന്‍, ഇബ് സാന്‍,മുഹമ്മദ് ഷിനാജ്,നവീന്‍കൃഷ്ണ,മുഹമ്മദ് അരീജ്,മുഹമ്മദ് അജ്മല്‍,ഹസീബ് റഹ്മാന്‍,മുഹമ്മദ് സുഹൈല്‍,മിന്‍ഹാജ്, ജീവന്‍.പി. റെജി എന്നിവര്‍ക്കും മഹാരാഷ്ട്ര പൂനെയില്‍ നടന്ന സീനിയര്‍ സാംബോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് വിജയികളായ മുഹമ്മദ് നിഷാദ്,ഇര്‍ഷാദ് അഹമ്മദ്,ഷെലക്‌സ്,മുഹമ്മദ് ആഷിഫ്, അരുണ്‍ ദാസ്,ഫസല്‍,വിജയ്ദാസ്,അശ്വിന്‍,ഷുഹൈര്‍,ജാസിം ഷെരീഫ് എന്നിവരേയുമാണ് അനുമോദിക്കുന്നത്. മാര്‍ച്ച് എട്ടിന് വൈകീട്ട് 5 മണിക്ക് കുന്തിപ്പുഴയിലുള്ള ഗുരുകുലം അക്കാദമിയില്‍ നടക്കുന്ന അനുമോദന സമ്മേളനം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.അക്കാദമിയില്‍ ആരംഭിക്കുന്ന ആംഡ് റെസ്ലിംഗ് കോഴ്‌സ്,ഹോഴ്‌സ് റൈഡിംഗ് കോഴ്‌സുകളുടേയും ഉദ്ഘാടനവും നടക്കും.ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ,ചലച്ചിത്ര താരം നന്ദു ആനന്ദ്,എംഇഎസ് കല്ലടി കോളേജ് പ്രൊഫസര്‍ ടികെ ജലീല്‍,ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ മൊയ്തീന്‍,സാംബോ അസോസിയേഷന്‍ ഓഫ് കേരള സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍,ഗുരുകുലം ചീഫ് ട്രെയിനര്‍ മുജീബ് റഹ്മാന്‍,ട്രഷറര്‍ ഷംജിത്ത് ബാബു,സെക്രട്ടറി മുഹമ്മദ് സിയാദ്, പ്രസിഡന്റ് ബഷീര്‍ എന്നിവരും പങ്കെടുക്കും. വാര്‍ത്താ സമ്മേള നത്തില്‍ സാംബോ അസോസിയേഷന്‍ പാലക്കാട് സെക്രട്ടറി മുജീബ് റഹ്മാന്‍,ഗുരുകുലം അക്കാദമി വൈസ് പ്രസിഡന്റ് മനോജ്,ഹോഴ്‌സ് ട്രെയിനര്‍ ജിത്തു ജോസ്,അക്കാദമി എക്‌സി ക്യുട്ടീവ് അംഗങ്ങളായ മുഹമ്മദ് അമീന്‍,മുഹമ്മദ് ഷുഹൈബ്മു ഹമ്മദ് ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.