പാലക്കാട് : റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തി ല്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.

മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.

മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിര ക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിലും കൂടാതെ ഓരോ കാര്‍ഡിനും മൂന്ന് കിലോ അല്ലെങ്കില്‍ രണ്ട് കിലോ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.

മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10.90 രൂപാ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട് കിലോ അരിയും രണ്ട് കിലോ അല്ലെങ്കില്‍ ഒരു കിലോ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും നല്‍കുന്നതാണ്.

എ.എ.വൈ, മുന്‍ഗണനാ വിഭാഗത്തിലുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് (ഇ) അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവര്‍ക്ക് (എന്‍.ഇ) നാല് ലിറ്റര്‍ മണ്ണെണ്ണ ലിറ്ററിന് 40 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം സബ്സിഡി (എന്‍.പി.എസ് -നീല), പൊതുവിഭാഗം നോണ്‍-സബ്സിഡി (എന്‍.പി.എന്‍.എസ് -വെള്ള) കാര്‍ഡുകള്‍ക്ക് ഈ മാസം മണ്ണെണ്ണ അനുവദിച്ചിട്ടില്ല.

പൊതു വിതരണം സംബന്ധിച്ച പരാതികള്‍ 1800 425 1550 1967 എന്ന ടോള്‍ഫ്രീ നമ്പറിലോ, ജില്ലാ സപ്ലൈ ഓഫിസിലോ, ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് 04922 222325, ചിറ്റൂര്‍  താലൂക്ക് സപ്ലൈ ഓഫീസ് 04923 222329, മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസ് 04924 222265, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ് 0466 2244397, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ് 0491 2536872, പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസ് 0466 2970300, പാലക്കാട് ജില്ലാ സപ്ലൈ ഓഫീസ് 0491 2505541.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!