കുമരംപുത്തൂര്‍: എയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്‌കൂളിന്റെ ഫീഡിംഗ് ഏരിയകളിലുള്ള എല്‍.പി സ്‌കൂളുകള്‍ക്കായി ഫുട്്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.വീറും വാശിയോടും കൂടി നടന്ന മത്സരങ്ങള്‍ നാടിന്റെ ഉത്സവമായി മാറി. എട്ടോളം സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.എ.എല്‍.പി.സ്‌കൂള്‍ വേങ്ങ, വി.എ.എല്‍പി സ്‌കൂള്‍ പുറ്റാനിക്കാട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെപി .ഹംസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്പി.ഉഷ അധ്യക്ഷയായി. വാര്‍ഡംഗങ്ങ ളായ എ.കെ.അബ്ദുല്‍ അസീസ് .അര്‍സല്‍ എരേരത്ത്, കെ.വിശ്വേശ്വരി ട്രോമ കെയര്‍ വളണ്ടിയര്‍ അഷ്‌റഫ് വട്ടത്തൊടി, വി.എം ഗോപാല കൃഷ്ണന്‍ മാസ്റ്റര്‍ പി ടി.എ പ്രസിഡണ്ട് കെ.ഹരിദാസന്‍ ,പ്രധാനാ ധ്യാപകന്‍ പിഇ.മത്തായി. എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ പിവി ശ്രീകുമാര്‍, ജയപ്രസാദ്,കെ വിജയരാജന്‍ സിടി മുഹമ്മദ് ഷാഫി. വേണുഗോപാല്‍ , കെകൃഷണകുമാര്‍, രാജേശ്വരി ,എംപിടിഎ പ്രസിഡണ്ട് എംകെ ഷറീന അഷറഫ് ,എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!