മണ്ണാര്‍ക്കാട്:നവീകരണം അനിശ്ചിതത്വത്തിലായ പയ്യനെടം റോഡ് വിഷയം നിയമസഭയിലെത്തിച്ച് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ. റോഡിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹ രിച്ചില്ലെങ്കില്‍ കിഫ്ബി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്ന് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.നിര്‍ത്തിവെച്ച റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കിഫ്ബി ആവശ്യ മായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ സബ്മിഷനിലൂടെ ഉന്നയിച്ചു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംയുക്തമായി 10ന് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മറുപടിയില്‍ ഉറപ്പുനല്‍കുകയും ചെയ്തു. കിഫ്ബിയില്‍ നിന്നും കൊടുത്ത നിര്‍ദേശമനുസരിച്ച് കേരള റോഡ് ഫണ്ട് ബോര്‍ ഡ് ഒരു പുതിയ പ്രൊഫൈല്‍ ഡ്രോയിംഗ് കഴിഞ്ഞമാസം സമര്‍പ്പി ച്ചിട്ടുണ്ട്. ഇതിന്റെ കൃത്യത പരിശോധിക്കുവാന്‍ കിഫ്ബിയിലെ ടി ആര്‍ സിയിലേയും കേരള റോഡ് ഫണ്ട് ബോര്‍ഡിലേയും സാങ്കേ തിക വിദഗ്ധര്‍ സംയുക്തമായി പരിശോധ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശോധന നടത്തി പുതിയ പ്രൊഫൈല്‍ അംഗീകരിക്കുന്ന മുറയ്ക്ക് നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെ ന്നുമായിരുന്നു മന്ത്രിയുടെ മറുപടി.നിര്‍മാണം തുടങ്ങി ഇന്നേവരെ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് മണ്ണാര്‍ക്കാട് നിയോജ കമണ്ഡലത്തിലെ ഒരു പ്രധാന റോഡായ എംഇഎസ് കോളജ്-പയ്യനെടം റോഡ്.10 കിലോമീറ്റര്‍ ദൂരംവരുന്ന ഈ റോഡ് കിഫ്ബി യില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ 2018 മെയ് മാസത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനെ എസ് പി വി ആയി നിയമിക്കു കയും ചെയ്തു. ചെന്നൈ ആസ്ഥാനമായ കെസിപി എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ ഏറ്റെടുത്തത്. 2018 ഡിസംബറില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. എന്നാല്‍ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 2019 നവംബര്‍ 28ന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കി. പദ്ധതിയുടെ എസ്പിവിയായ കെ ആര്‍എഫ് ബി അംഗീകരിച്ച പ്ലാന്‍ പ്രകാരമാണ് പ്രവൃത്തികള്‍ നടക്കുന്നതെന്ന കാരണമായിരുന്നു കിഫ്ബി പറഞ്ഞത്.എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഉയരക്കൂടുതലും ഡ്രൈനേജിന്റെ അമിതമായ ഉയരവും കോണ്‍ക്രീറ്റിലെ പ്രശ്നങ്ങളും ജനങ്ങളും ജനപ്രതിനിധികളും തുടക്കത്തില്‍തന്നെ ചൂണ്ടികാണി ച്ചതാണ്. ഇത് മുഖവിലക്കെടുക്കാതെ കിഫ്ബിയുടെ സ്റ്റാന്‍ഡേര്‍ഡ് ആണ് എന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ഇപ്പോള്‍ അതേ കാരണത്താലാണ് നിരവധിതവണ റോഡുപണി നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായത്.ജനകീയ പ്രതിഷേധങ്ങള്‍ പലതവണ നടന്നു. ജനപ്രതിനിധികള്‍ നിരവധി തവണ കിഫ്ബി, പിഡബ്ല്യുഡിയേയും ബന്ധപ്പെട്ടു. എന്നാല്‍ ഇതുവരെ പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.ജനങ്ങളെ സംബന്ധിച്ച് അവര്‍ യാത്ര ചെയ്തിരുന്ന പഴയ റോഡ് നഷ്ടപ്പെട്ടു. പുതിയ റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചുപോവുകയും ചെയ്തു. കൂടാതെ രൂക്ഷമായ പൊടിശല്യത്തില്‍ നട്ടംതിരിയാനും തുടങ്ങി. പ്രശ്നപരിഹാരത്തിന് കിഫ്ബിയില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും പ്രവൃത്തി പുനരാരംഭിക്കു വാന്‍ കിഫ്ബി അധികൃതര്‍ താല്‍പ്പര്യം കാണിച്ചി ട്ടില്ലെന്ന് എംഎല്‍എ തന്നെ പറയുന്നു.നിര്‍മാണത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളിലാണ് റോഡുനിര്‍മാണം നിലച്ചിരിക്കുന്നത്. ഇത് ശ്രദ്ധിക്കേണ്ടത് സമയാസമയങ്ങളില്‍ കിഫ്ബിയും പിഡബ്ല്യു ഡിയുമാണ്. സ്റ്റോപ്പ് മെമ്മോയില്‍ കിഫ്ബി പറയുന്ന ന്യൂനതകള്‍- പ്ലാനും പ്രൊഫൈലും ഡിപിആര്‍ പ്രകാരമല്ല എന്നാണ്. നിര്‍മാണം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞാണ് സ്വന്തം പ്രവൃത്തിയിലെ ഈ പോരായ്മ കിഫ്ബി കണ്ടെത്തുന്നതെന്നാണ് വിചിത്രമായ കാര്യം. പഴയ റോഡില്‍ നിന്നും 55 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് പുതിയ നിര്‍മാണം നടക്കുന്നത്. ഇത്ര ഉയര്‍ത്തേണ്ടതില്ലെന്നാണ് ഇപ്പോള്‍ കിഫ്ബി പറയുന്നത്. കോണ്‍ക്രീറ്റ് പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന വേണ്ടത്ര ഭാഗങ്ങളില്‍ നടത്തിയിട്ടില്ല എന്നതാണ് മറ്റൊരാക്ഷേപം. ഇത് ഉറപ്പുവരുത്തേണ്ടത് കിഫ്ബിയും പിഡബ്ല്യു ഡിയുമാണ്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കേണ്ടവര്‍ പരസ്പരം ആക്ഷേപം ചൊരിയുന്നത് ജനങ്ങളേയും പ്രതിഷേധത്തിലാക്കു കയാണ്. റോഡുനിര്‍മാണം മാസങ്ങളായി സ്തംഭനാവസ്ഥയിലാണ്. കിഫ്ബിയും പിഡബ്ല്യുഡിയും തമ്മിലുള്ള ശീതസമരം കാരണം നിലവിലുള്ള റോഡ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. രൂക്ഷമായ പൊടിശല്യംമൂലം ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ച തുള്‍പ്പെടെ ജനങ്ങള്‍ ഇരട്ടിദുരിതമാണ് അനുഭവിക്കുന്നത്. സാഹ ചര്യം ഇത്രയേറെ രൂക്ഷമായതോടെയാണ് എംഎല്‍എ നിയമസ ഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്.

സബ്മിഷനുള്ള മന്ത്രിയുടെ മറുപടി

കിഫ്ബി ധനസഹായം ല്‍കുന്ന പദ്ധതികള്‍ ഗുണനിലവാര ത്തോടുകൂടി സമയക്രമം പാലിച്ചു നടപ്പിലാക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം പദ്ധതി നിര്‍വഹണ ഏജന്‍സിക്കും അവയെ നിയമിക്കുന്ന അതത് ഭരണവകുപ്പുകള്‍ക്കും ആണ്. ഭരണവകുപ്പും എസ് പിവിയും കിഫ്ബിയും തമ്മിലുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ഓരോ നിര്‍മാണ പ്രവൃത്തികള്‍ക്കും കിഫ്ബി ധനസഹായം നല്‍കുന്നത്. അതിന്റെ ഭാഗമായിതന്നെ ഗുണനിലവാര പരിശോധനകളുടെ അടിസ്ഥാനത്തില്‍ കിഫ്ബി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഭരണവകുപ്പും എസ്പിവിയും ബാധ്യസ്ഥരാണ്.കിഫ്ബി അംഗീകരിച്ച ഡിപിആര്‍ പ്രകാരമല്ല നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുള്ളത്. നിര്‍മാണ പ്രവൃത്തി കളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും എസ്പിവി ത്രികക്ഷി കരാര്‍ പ്രകാരം അനുമതി എടുക്കണം. എന്നാല്‍ അപാകതകള്‍ പരിഹരിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിനാല്‍ കിഫ്ബിയ്ക്ക് നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കാനുള്ള നടപടി സ്വീകരിക്കേണ്ടിവന്നു. പ്രവൃത്തികള്‍ പുനരാരംഭിക്കുവാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി കിഫ്ബി ചര്‍ച്ച നടത്തുകയുണ്ടായി. കിഫ്ബിയില്‍ നിന്നും കൊടുത്ത നിര്‍ദേശമനുസരിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഒരു പുതിയ പ്രൊഫൈല്‍ ഡ്രോയിംഗ് കഴിഞ്ഞമാസം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ കൃത്യത പരിശോധിക്കുവാനായി പത്താം തീയതി കിഫ്ബിയിലെ ടി ആര്‍ സിയിലേയും കേരള റോഡ് ഫണ്ട് ബോര്‍ഡിലേയും സാങ്കേതിക വിദഗ്ധര്‍ സംയുക്തമായി പരിശോധ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശോധന നടത്തി പുതിയ പ്രൊഫൈല്‍ അംഗീകരിക്കുന്ന മുറയ്ക്ക് നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!