മണ്ണാര്‍ക്കാട് : ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്ന് വര്‍ഷക്കാലമായി പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന ഇ ഗ്രാന്റ്, ലപ്‌സം ഗ്രാന്റ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ഹോസ്റ്റല്‍ഫീസ്, ഫെലോഷിപ്പു കള്‍ എന്നിവ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പട്ടികവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പദ്ധതികള്‍ക്ക് വര്‍ഷാവസാനം 700 കോടിയോളം രൂപ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. കോണ്‍ ഗ്രസ് നേതാക്കളായ അസീസ് ഭീമനാട്, വി.വി.ഷൗക്കത്തലി, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആര്‍.മണി, ഗുരുവായൂരപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.