കുമരംപുത്തൂര്‍ : പഞ്ചായത്തിലെ കേടായ തെരുവുവിളക്കുകള്‍ പുന:സ്ഥാപിക്കാത്തതി നെ തുടര്‍ന്ന് പ്രതിഷേധവുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി. ഓഫിസിലെത്തി. നിലാവ് പദ്ധതിയിലെ തെരു വുവിളക്കുകള്‍ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് അധികൃതര്‍ക്ക് ഗ്രാമ പഞ്ചായത്ത് കത്ത് നല്‍കിയിരുന്നു. നിലവില്‍ നൂറോളം തെരുവു വിളക്കുകളാണ് കേടായി കിടക്കുന്നത്. തുടര്‍ന്ന് കെ.എസ്.ഇ.ബി. മണ്ണാര്‍ക്കാട് ഡിവിഷ ന്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി, അസി.എഞ്ചിനീയര്‍ ബാലഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത തകരാറിലായ ലൈറ്റുകള്‍ അടിയന്തരമായി പുന:സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ജനപ്രതിനിധികള്‍ പിരിഞ്ഞ് പോയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മാടത്തുംപള്ളി, അംഗങ്ങളായ കെ.കെ.ലക്ഷ്മി ക്കുട്ടി, കാദര്‍ കുത്തനിയില്‍, ടി.കെ.ഷമീര്‍, മേരി സന്തോഷ്, ഡി.വിജയലക്ഷ്മി, അജിത്ത്, രുഗ്മണി, ഷരീഫ് ചങ്ങലീരി, ഉഷ വള്ളുവമ്പുഴ, വിനീത, ശ്രീജ, ഹരിദാസന്‍ ആഴ് വാഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.