മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ ക്കുമായി 15 ന് ആരംഭിച്ച ഹോം വോട്ടിംഗില്‍ രണ്ട് ദിവസങ്ങളിലായി 4524 പേര്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ 2025 പേര്‍ ഹോം വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 1786 പേരും ഭിന്നശേഷിക്കാരായ 239 പേരും എട്ട് പട്ടാളക്കാര്‍ ഇ.ടി.പി.ബി.എസ്(ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) മുഖേനയും വോട്ട് രേഖപ്പെടുത്തി.ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ 2499 പേര്‍ ഹോം വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 1767 പേരും ഭിന്നശേഷിക്കാരായ 732 പേരും നാല് പട്ടാളക്കാര്‍ ഇ.ടി.പി.ബി.എസ് (ഇലക്ട്രോ ണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) മുഖേനയും വോട്ട് രേഖപ്പെടുത്തി. ഹോം വോട്ട് ഏപ്രില്‍ 24 വരെ തുടരും.
ഏപ്രില്‍ 15, 16 തിയതികളില്‍ പാലക്കാട്, ആലത്തൂര്‍ മണ്ഡലത്തില്‍ വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്:
പാലക്കാട് ലോക്സഭാ മണ്ഡലം
പട്ടാമ്പി – 85 വയസ്സിന് മുകളിലുള്ളവര്‍ – 262, ഭിന്നശേഷിക്കാര്‍ – 52
ഷൊര്‍ണൂര്‍ – 85 വയസ്സിന് മുകളിലുള്ളവര്‍ – 236, ഭിന്നശേഷിക്കാര്‍ – 22
ഒറ്റപ്പാലം – 85 വയസ്സിന് മുകളിലുള്ളവര്‍ – 304, ഭിന്നശേഷിക്കാര്‍ – 30
കോങ്ങാട് – 85 വയസ്സിന് മുകളിലുള്ളവര്‍ – 242, ഭിന്നശേഷിക്കാര്‍ – 33
മലമ്പുഴ – 85 വയസ്സിന് മുകളിലുള്ളവര്‍ – 323, ഭിന്നശേഷിക്കാര്‍ – 51
പാലക്കാട് – 85 വയസ്സിന് മുകളിലുള്ളവര്‍ – 230, ഭിന്നശേഷിക്കാര്‍ – 32
മണ്ണാര്‍ക്കാട് – 85 വയസ്സിന് മുകളിലുള്ളവര്‍ – 189, ഭിന്നശേഷിക്കാര്‍ – 19
ആലത്തൂര്‍ ലോക്സഭാ മണ്ഡലം
തരൂര്‍ – 85 വയസ്സിന് മുകളിലുള്ളവര്‍ – 216, ഭിന്നശേഷിക്കാര്‍ – 90
ചിറ്റൂര്‍ – 85 വയസ്സിന് മുകളിലുള്ളവര്‍ – 298, ഭിന്നശേഷിക്കാര്‍ – 128
നെന്മാറ – 85 വയസ്സിന് മുകളിലുള്ളവര്‍ – 230, ഭിന്നശേഷിക്കാര്‍ – 79
ആലത്തൂര്‍ – 85 വയസ്സിന് മുകളിലുള്ളവര്‍ – 234, ഭിന്നശേഷിക്കാര്‍ – 89
ചേലക്കര – 85 വയസ്സിന് മുകളിലുള്ളവര്‍ – 267, ഭിന്നശേഷിക്കാര്‍ – 92
വടക്കാഞ്ചേരി – 85 വയസ്സിന് മുകളിലുള്ളവര്‍ – 278, ഭിന്നശേഷിക്കാര്‍ – 148
കുന്നംകുളം – 85 വയസ്സിന് മുകളിലുള്ളവര്‍ – 244, ഭിന്നശേഷിക്കാര്‍ – 106