മണ്ണാര്‍ക്കാട് : ഡാസില്‍ അക്കാദമിക്ക് കീഴില്‍ ആരംഭിക്കുന്ന ടൈംകിഡ്‌സ് പ്രീസ്‌ കൂളിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 മണിക്ക് എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ. ഉദ്ഘാടനം ചെയ്യുമെന്ന് ഡാസില്‍ അക്കാദമി മാനേജിംങ് ഡയറക്ടര്‍മാരായ സുമയ്യ ഗഫൂര്‍, ഉമൈബ ഷഹനാസ് എന്നിവര്‍ അറിയിച്ചു. പിന്നണി ഗായിക തീര്‍ത്ഥ സുഭാഷ്, ടൈംകിഡ്‌സ് ഡെപ്യുട്ടി മാനേജര്‍ ആര്‍.ടി.വിവേക് എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് സമ്മര്‍ ക്യാംപും ആരംഭിക്കും.

രാജ്യത്തെ പ്രമുഖ മോണ്ടിസോറി പ്രീസ്‌കൂള്‍ ശൃംഖലയാണ് ടൈംകിഡ്‌സ്. 100 നഗരങ്ങളിലായി 300 പ്രീസ്‌കൂളുകളാണ് ടൈംകിഡ്‌സിന്റേതായി രാജ്യത്ത് പ്രവര്‍ ത്തിച്ചുവരുന്നത്. ഈ വിദ്യാഭ്യാസ ഭൂപടത്തിലേക്കാണ് മണ്ണാര്‍ക്കാടും ഇടംപിടിക്കാന്‍ പോകുന്നത്. മണ്ണാര്‍ക്കാട്ടെ കുട്ടികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാ സം എത്തിക്കുകയാണ് ഡാസില്‍ അക്കാദമി ലക്ഷ്യം വെയ്ക്കുന്നത്. ആരോ ഗ്യകരവും രസകരവും അവിസ്മരണീയവുമായാണ് ടൈംകിഡ്‌സിന്റെ പഠനസിലബസ്. വൈകാ രികവും ക്രിയാത്മകവുമായ വളര്‍ച്ച വര്‍ധിപ്പിക്കുന്ന തരത്തിലാണ് പഠന പ്രവര്‍ത്തനങ്ങ ള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാഥമിക പരിഗണന നല്‍കുന്നതി നൊപ്പം ഓരോ കുട്ടിയ്ക്കും വ്യക്തിഗത ശ്രദ്ധയും ഉറപ്പുവരുത്തുന്നു.കോടതിപ്പടി സ്മാര്‍ട്ട് ബസാറിന് സമീപം കളത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഈ അധ്യയനവര്‍ഷം ടൈംകിഡ്‌സ് പ്രീസ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

മികച്ച അധ്യാപകര്‍, രസകരമായി രൂപകല്‍പ്പന ചെയ്ത ശീതീകരിച്ച ക്ലാസ് മുറികള്‍, അകത്തും പുറത്തും കളിസ്ഥലം, സ്പ്ലാഷ് പൂള്‍, സാന്‍ഡ് പിറ്റ്, ജിംനേഷ്യം തുടങ്ങിയവ യെല്ലാം മണ്ണാര്‍ക്കാട്ടെ ടൈംകിഡ്‌സ് പ്രീസ്‌കൂളിലെ സവിശേഷതകളാണ്. പ്ലേ ഗ്രൂപ്പ്, നഴ്‌സറി, പിപി-1, (എല്‍.കെ.ജി), പിപി-2( യു.കെ.ജി.), ഡേ കെയര്‍ എന്നി വിഭാഗങ്ങളി ലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. രണ്ട് വയസ്സു മുതല്‍ ആറ് വയസ്സുവരെയാണ് പ്രായപരിധി. ഗതാഗതം, ഡേകെയര്‍ സൗകര്യവും ലഭ്യമാണ്. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളിലൂടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സമ്പന്നമാക്കുന്നതിനാവശ്യായതെല്ലാം ടൈംകിഡ്‌സ് പ്രീസ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356256534, 7356138642, 9809694303.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!