പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ തമിഴ് യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി മാര്‍ച്ച് 30 ന് പാലക്കാട് ഗവ. മോയന്‍ എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച വായനോത്സവത്തിലെ വിജയികളെ തെരഞ്ഞെടുത്തു. യു.പി. വായനോത്സവത്തില്‍ കൊഴിഞ്ഞാമ്പാറ ജി.യു.പി.എസിലെ എം. ശ്രീഹരീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിറ്റൂര്‍ മുതലമട ജി.എച്ച്.എസ്.എസ്. ലെ എം. ആതിര രണ്ടാം സ്ഥാനവും കൊഴിഞ്ഞാ മ്പാറ സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ വി. ജയശ്രീ, കൊഴിഞ്ഞാമ്പാറ ജി.യു.പി.എ സിലെ എ. കവീന്ദ്രന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

ഹൈസ്‌കൂള്‍ വായനോത്സവത്തില്‍ പാലക്കാട് പി.എം.ജി. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്. ഉദയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിറ്റൂര്‍ ജി.വി.ജി.എച്ച്.എസ്.എസ് ലെ എ. നിത, ചിറ്റൂര്‍ ജി.എച്ച്.എസ്.എസ്. ലെ എം. കര്‍ണ്ണ എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ആര്‍. ഹരിപ്രിയ, ചിറ്റൂര്‍ പരിശിക്കല്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ജെ. ജഫ്രിന്‍ റിയ, മണ്ണാര്‍ക്കാട് അഗളി ജി.വി.എച്ച്.എസ്.എസ്. ലെ എം. ഡെലീന എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!