മണ്ണാര്‍ക്കാട് : ടോക്കണ്‍ ലഭിച്ച ബില്ലുകളടക്കം ട്രഷറിയില്‍നിന്നും തിരിച്ചയച്ചതില്‍ പ്ര തിഷേധിച്ച് നഗരസഭയിലെ യു.ഡി.എഫ്. ജനപ്രതിനിധികള്‍ മണ്ണാര്‍ക്കാട് സബ് ട്രഷറി ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി. ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. പ്രസീത, സി. ഷഫീഖ് റഹ്്മാന്‍, മാസിത സത്താര്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ടി. യൂസഫ് ഹാജി, രാധാകൃഷ്ണന്‍, സി.കെ.സുഹ്റ, ടി.പി. ഉഷ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഗരസഭാംഗങ്ങള്‍ ട്രഷറി ഓഫീസര്‍ വി.എം. പ്രദീപുമായി ചര്‍ച്ച നടത്തി. ബില്ല് തിരിച്ചയച്ചതുമൂലം തൊഴിലാളികള്‍ക്ക്ആ ഘോഷാവസരങ്ങളില്‍ പോലും വേതനം ലഭിക്കാത്ത സാഹചര്യം ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായി ചെയര്‍മാ ന്‍ അറിയിച്ചു. 22-ാംതീയതിവരെ ലഭിച്ച ബില്ലുക ളെല്ലാം അനുവദിച്ചിട്ടുണ്ടെന്നും ഇതിനുശേഷംവന്ന ബില്ലുകളാണ് തിരിച്ചയച്ചതെന്നും ട്രഷറി ഓഫീസര്‍ പറഞ്ഞു. നിലവില്‍ ഫണ്ട് നല്‍കുന്നതില്‍ തടസമില്ലെന്നും അനുവ ദിക്കപ്പെട്ട ബില്ലുകള്‍ ഈമാസം ഹാജരാക്കുന്ന മുറയ്ക്ക് ഫണ്ടനുവദിക്കുമെന്നും അദ്ദേ ഹം പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെ 2024-25ലെ സ്പില്‍ഓവര്‍ വിഹിതം മുഴുവനായും നല്‍കുക, 2023-24 സാമ്പത്തിക വര്‍ഷത്തിലെ മുഴുവന്‍ ബില്ലുകളും പാസ്സാക്കി നല്‍കു ക, തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള ഉത്തരവ് പിന്‍വ ലിക്കുക, പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക, തദ്ദേശസ്ഥാപനങ്ങളുടെ മേലു ള്ള സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങ ളും സമരത്തില്‍ ഉന്നയിച്ചു.