നെല്ലായ: പട്ടാമ്പി – ചര്‍പ്പുളശ്ശേരി റോഡ് ഉടന്‍ ഗതാഗത യോഗ്യമാ ക്കണമെന്ന് നെല്ലായ പഞ്ചായത്ത് മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയ റിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവ ശ്യപ്പെട്ടു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം ഉദ്ഘാടനം ചെയ്തു.എസ്ടിയു പഞ്ചായത്ത് തല മെമ്പര്‍ഷിപ്പ് വിതരണം കെകെ അസീസിന് നല്‍കി ജില്ലാ പ്രസിഡന്റ് എംഎം ഹമീദ് ഉദ്ഘാടനം ചെയ്തു.മേലാടയില്‍ വാപ്പുട്ടി അധ്യക്ഷത വഹിച്ചു. മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബാബു മണ്ണില്‍,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം, ജില്ലാ ഉപാധ്യക്ഷന്‍മാരായ വികെ അലി കൊടക്കാട്,ഹക്കിം ഒലവ ക്കോട്,സെക്രട്ടറി ഷിഹാബ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു.കമാല്‍ ഇരിമ്പാലശ്ശേരി സ്വാഗതവും മുഹമ്മദ് പുലാക്കാട് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടിപി സക്കീര്‍ (പ്രസിഡന്റ്),എം നൗഷാദ് (ജനറല്‍ സെക്രട്ടറി),ഫിറോസ് കൃഷ്ണപ്പടി (ട്രഷറര്‍),ഉമ്മര്‍ മലയില്‍, ഹമീദ് കീഴാടയില്‍,മൊയ്തീന്‍ കല്ലെടുമ്പ്,അസീസ് നെല്ലായ ഹനീഫ (വൈസ് പ്രസിഡന്റുമാര്‍) ബഷീര്‍ പോത്തങ്ങല്‍,അബ്ദുല്‍ അസീസ് ചക്കിങ്ങല്‍,അബ്ദുറഹ്മാന്‍,മുജീബ് പഴന്തോടി,സിദ്ദീഖ് കെകെ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!