മണ്ണാര്‍ക്കാട് : വീട്ടില്‍ സൂക്ഷിച്ച 10.500 കിലോ കഞ്ചാവു സഹിതം യുവാവിനെ മണ്ണാര് ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. പയ്യനെടം പൊതുവപ്പാടം തടത്തില്‍ വീട്ടില്‍ ശാനിദ് (29) ആണ് പിടിയിലായത്.
ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്.ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്ന് ബാഗിനകത്ത് ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ ടി.വി. ഋഷിപ്രസാദ്, എ.എസ്.ഐ. കെ. ശാന്തകുമാരി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സുനില്‍, സിവില്‍ പൊലിസ് ഓഫീസര്‍ ടി.കെ. റംഷാദ്, എസ്. പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.