ഒറ്റപ്പാലം : ചെര്‍പ്പുളശ്ശേരി -ഒറ്റപ്പാലം റോഡില്‍ വരോട് വെച്ച് രോഗിയുമായി പോവുക യായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവ റായ വരോട് കുണ്ടന്‍പറമ്പില്‍ വീട്ടില്‍ സന്തോഷ് (37) ആണ് മരിച്ചത്. നെല്ലായ ഭാഗത്തു നിന്ന് രോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകട ത്തില്‍പ്പെട്ടത്. വീരമംഗലത്ത് ടവറിന് മുകളില്‍ ജോലി ചെയ്യവെ അബോധാവസ്ഥയി ലായ പറളി തേനൂര്‍ നാരേക്കാട് വീട്ടില്‍ ശ്രീജിത്ത് (30) എന്നയാളെയാണ് ആംബുലന്‍സി ല്‍ കൊണ്ടുപോയിരുന്നത്. ശ്രീജിത്തിനെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് ഏഴരയോ ടെ വരോട് വിഷ്ണുക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും എതിര്‍ദി ശയില്‍ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വൈദ്യുതിപോസ്റ്റിലിടിച്ച് ആംബുലന്‍സും തകര്‍ന്നു. സന്തോഷിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ശങ്കരനാണ് സന്തോഷിന്റെ അച്ഛന്‍. അമ്മ: കുഞ്ചി. സഹോദരി : സിന്ധു.