മണ്ണാര്‍ക്കാട്: താലൂക്കില്‍ വര്‍ധിച്ചുവരുന്ന ഭൂമാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിജി ലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സെക്ര ട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് നടന്നിട്ടുള്ള തണ്ണീര്‍ത്തടം നികത്തലും നെല്‍പ്പാടം നികത്തലും പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആവശ്യമാ യ നടപടികള്‍ സ്വീകരിക്കണം. തെങ്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളെല്ലാം നികത്തപ്പെട്ട അവസ്ഥയിലാണ്. റവന്യൂ സ്‌ക്വാഡുകള്‍ നാളിതുവരെ ഒരാളേയും പിടി കൂടിയിട്ടില്ല. സബ് കളക്ടര്‍തലത്തില്‍വരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. മാഫിയകളെ സഹായിക്കുന്ന തരത്തിലാണ് അധികൃതരുടെ നടപടി. നാട്ടിലെ ജലാശയ ങ്ങളെല്ലാം വറ്റിതുടങ്ങി. രൂക്ഷമായ കുടിവെള്ളക്ഷാമവും നേരിടുകയാണ്. ഈ സാഹച ര്യത്തിലും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം ഉന്നയിച്ചു. ഭാസ്‌ക്കരന്‍ മുണ്ടക്കണ്ണി അധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, മണ്ഡലം സെക്രട്ടറി എ.കെ.അബ്ദുള്‍ അസീസ്, വി. രവി, കെ. രവികുമാര്‍, എന്‍. ചന്ദ്രശേഖന്‍ എന്നിവര്‍ സംസാരിച്ചു.