ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി വീരമംഗലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങിയ ജീവനക്കാരനെ അഗ്നിരക്ഷാ സേന സുര ക്ഷിതമായി താഴെയിറക്കി. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വടക്കേ നമ്പ്യാര്‍ത്ത് രാമന്‍കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജിയോ കമ്പനിയുടെ ടവര്‍ നിര്‍മിക്കുന്നത്. പാലക്കാട് തേനൂര്‍ സ്വദേശി കല്ലേമൂച്ചിക്കല്‍ ശ്രീജിത്ത് (30) ആണ് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താഴെയിറങ്ങാനാകാതെ ടവറിന് മുകളില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വിവരമറിയിച്ച പ്രകാരം കോങ്ങാട് അഗ്നിരക്ഷാനിലയത്തില്‍ നിന്നും സേനഅംഗങ്ങള്‍ സ്ഥലത്തെത്തി. അമ്പത് മീറ്റര്‍ ഉയരമുള്ള ടവറിലേക്ക് സുരക്ഷാ ബെല്‍റ്റുമായി സേനഅംഗങ്ങളായ എം.രാജീവ്, വി.ആര്‍.രഞ്ജിത്ത് എന്നിവര്‍ കയറി.അവശനായിരുന്ന യുവാവിനെ സുരക്ഷാസംവിധാനങ്ങള്‍ ധരിപ്പിച്ച് സാഹസികമായി താഴെ ഇറക്കി. കോങ്ങാട് അഗ്നിരക്ഷാ നിലയം അസി.സ്‌റ്റേഷന്‍ ഓഫിസര്‍ സി.ആര്‍.ജയകുമാര്‍, സേന അംഗങ്ങളായ വിജയകുമാര്‍, എസ്.ബൈജു, കെ.വിശ്വനാഥന്‍, പി.വിശ്വനാഥന്‍, കൃഷ്ണപ്രസാദ്, മൊബൈല്‍ ടവര്‍ ജീവനക്കാരായ അജേഷ്, ഷിജോ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!