അലനല്ലൂര്‍:കോട്ടപ്പള്ള കുളക്കണ്ടം പ്രദേശത്തെ വര്‍ഷങ്ങളായുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച കോട്ടപ്പള്ള കുളകണ്ടം കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. വേനല്‍ക്കാലമായാല്‍ വിദൂരങ്ങളില്‍ നിന്നും വാഹനങ്ങളില്‍ വെള്ളം കൊണ്ടുവന്നാണ് ഈ പ്രദേശത്തൂകാര്‍ കാലങ്ങളായി കഴിഞ്ഞിരുന്നത് എന്നാല്‍ ഇന്ന് 58 കുടുംബങ്ങള്‍ക്ക് കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി. കുടിവെള്ള പദ്ധതി മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോ ക്കോട്ട് ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം സി .മുഹമ്മദാലി അധ്യക്ഷത വഹിച്ചു.കുടിവെള്ള പദ്ധതിക്കായി സ്ഥലം ധാനമായി തന്ന മീത്തൊടി ഉമ്മറിനെ ചടങ്ങില്‍ ആദരിച്ചു.പഞ്ചായത്തംഗം റഹ്മത്ത് മീത്തൊടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഹംസപ്പ, എം.മുഹമ്മദ് കുട്ടി, നിജാസ് ഒതുക്കും പുറത്ത്,പി.ജയശങ്കരന്‍ മാസ്റ്റര്‍, അലി മീത്തൊടി, കെ.ഷെഫീഖ്, കെ.വി. മെഹബൂബ്, കെ.വി യൂസഫലി, സി.ഷൗക്കത്തലി, യൂസഫ് തെക്കന്‍, സി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.