പാലക്കാട്: മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി.കൊല്ലം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.വേങ്ങര ആര്‍എസ് നിവാസില്‍ ശ്യാമപ്രസാദ് (26), ഈസ്റ്റ് കല്ലട കായല്‍വാരത്ത് മേലേവിള രജിത്കുമാര്‍ (32) എന്നിവ രാണ് അറസ്റ്റിലായത്.തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ പല്ലടത്ത് നിന്നും കൊണ്ട് വന്ന സ്പിരിറ്റാണ് പിടികൂടിയത്.വിപണിയില്‍ 10 ലക്ഷം രൂപ വിലവരും. ബൊലേറോ പിക്കപ്പ് വാനില്‍ മീന്‍പെട്ടിക ള്‍ക്കിടയില്‍ 35 ലിറ്ററിന്റെ 60 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.സ്പിരിറ്റിന്റെ മണം വരാതിരിക്കാന്‍ അഴുകിയ മീന്‍കൊട്ട മുകളില്‍ വച്ചിരുന്നു.
വാളയാര്‍ കടന്ന് വന്ന വാഹനം പാലക്കാട് തൃശൂര്‍ ദേശീയപതായില്‍ പാലന ആശുപത്രിക്ക് സമീപത്ത് നിന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്.ഒരാഴ്ച മുമ്പ് തൃശൂര്‍ വാടാനപ്പള്ളി ഭാഗത്ത് ഇവര്‍ സ്പി രിറ്റ് എത്തിച്ചതയി പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധന യിലാണ് പ്രതികള്‍ പിടിയിലായത്.തമിഴ്‌നാട്ടില്‍ 30 രൂപ വിലവരുന്ന ഒരു ലിറ്റര്‍ സ്പിരിറ്റ് കേരളത്തില്‍ 4000 രൂപയ്ക്കായിരുന്നു വില്‍പ്പന. ബാര്‍,കള്ള് വ്യവസായികള്‍ക്ക് അമിത നിരക്ക് ഈടാക്കിയായിരു ന്നു വില്‍പ്പന.സംസ്ഥാനത്താകെയുള്ള ബാറുകളില്‍ ആവശ്യാനു സരണം ഇവര്‍ സ്പിരിറ്റ് എത്തിച്ച് കൊടുത്തിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
മീനെന്ന വ്യാജേന ഇവര്‍ നിരന്തരം സ്പിരിറ്റ് കടത്തിയിരുന്നതായും നേരത്തെ കൊല്ലത്തേക്ക് കള്ള് കടത്തിയിരുന്നതായും അന്വേഷ ണത്തില്‍ വ്യക്തമായി.ഇവര്‍ക്കെതിരെ കൊല്ലത്ത് സ്പിരിറ്റ് കടത്ത് കേസുണ്ട്.പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ, പാല ക്കാട് റേഞ്ച്,സര്‍ക്കിള്‍,സ്‌ക്വാഡ് ടീമുകള്‍ എന്നിവ സംയുക്ത മയാണ് പരിശോധന നടത്തിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരയ വി അനൂപ്,ശ്രീധരന്‍,പ്രിവന്റീവ് ഓഫീസര്‍മാരായ സി സെന്തില്‍ കുമാര്‍,ആര്‍ റിനോഷ്,എം യൂനസ്,എംഎസ് മിനു,കെഎസ് സജിത്, സൈത് മുഹമ്മദ്,സുമേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ അഭിലാഷ്,ശിവകുമാര്‍,സൈത് അല്‍മാസ്, അഖില്‍, ഷിനോജ്, രതീഷ്,ഡ്രൈവര്‍മാരായ കൃഷ്ണകുമാര്‍,സത്താര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.