മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സംഘടനാ അംഗങ്ങള്‍, ജനപ്രതിനിധികളും, ഉദ്യോ ഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എമറാള്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സി.സന്തോഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാന്‍, ജില്ലാ സെക്രട്ടറി ഫസല്‍ റഹ്മാന്‍, നഗരസഭാകൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, കെ.മന്‍സൂര്‍, നഗരസഭാ ആരോഗ്യവിഭാഗം മേധാവി ഷിബു, യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ ഭാരവാഹികളായ കുഞ്ചപ്പന്‍, സദു ഒറ്റപ്പാലം, സമദ് ചെര്‍പ്പുളശ്ശേരി, നാസര്‍ ചില്ലീസ്, ഹനീഫ, അന്‍വര്‍, സക്കീര്‍, യൂണിറ്റ് ഭാരവാഹികളായ മിന്‍ഷാദ്, ജയന്‍ ജ്യോതി, ഇ.എ.നാസര്‍, ചിന്‍മയാനന്ദന്‍, റസാക്ക്, കതിരവന്‍, കരീം തുടങ്ങിയവര്‍ സംസാരിച്ചു.