പാലക്കാട്: ഭാരതപ്പുഴയില്‍ ഏകദേശം 55 കിലോമീറ്റര്‍ മണല്‍ ഖനനം ആരംഭി ക്കുന്നതിന് ആര്‍.ക്യു.പി. (Recognised Qualified Person) മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് ഹെക്ടറോ/ അതിനുതാഴെയായോ തരംതിരിച്ച് ഒരു കടവില്‍ നിന്ന് മണല്‍ എടുക്കുന്നതിന് മൈനിങ്ങ് പ്ലാനും അനുബന്ധരേഖകളും തയ്യാറാ ക്കി ജില്ലാ കലക്ടര്‍ക്ക് വേണ്ടി സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ സമര്‍പ്പിച്ച് പാരിസ്ഥിതികാനുമതി വാങ്ങിച്ച് തരുന്നതിന് ആവശ്യ മായ തുകയാണ് ക്വട്ടേഷനില്‍ അറിയിക്കേണ്ടത്. താത്പര്യമുളളവര്‍ ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, പാലക്കാട് എന്ന വിലാസത്തില്‍ മാര്‍ച്ച് 10 നകം ക്വട്ടേഷന്‍ നേരിട്ട് എത്തിക്കണം. മൈനിങ്ങ് പ്ലാന്‍ തയ്യാറാക്കു ന്നതിനുളള ക്രോസ് സെക്ഷനുകള്‍, മൈനിങ്ങ് ചെയ്യാവുന്ന മണലി ന്റെ അളവ്, സ്ഥലത്തിന്റെ കഡസ്ട്രല്‍ മാപ്പുകള്‍, ബഞ്ച് മാര്‍ക്ക് എന്നിവ ലഭ്യമാക്കുന്ന സാന്‍ഡ് ഓഡിറ്റിങ്ങ് റിപ്പോര്‍ട്ട് കലക്ടറേറ്റില്‍ നിന്നും ലഭിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
