മണ്ണാര്‍ക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവ രുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് ‘സക്ഷം’ മൊബൈല്‍ ആപ്ലിക്കേഷന്‍. പ്ലേ സ്റ്റോറില്‍/ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌ ണ്‍ലോഡ് ചെയ്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ വോട്ടെടുപ്പ് ദിവസം ഭിന്നശേ ഷിക്കാര്‍ക്ക് യാതൊരു പ്രയാസവും കൂടാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനി യോഗിക്കാനാവും.വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യല്‍, മറ്റ് തിരുത്തലുകള്‍ വരു ത്തല്‍, പോളിങ് സ്റ്റേഷന്‍ കണ്ടെത്തല്‍, സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍, വോട്ട് രേഖ പ്പെടുത്തല്‍ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പി ന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകള്‍ ലഭ്യമാണ്. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ അതും ഈ ആപ്പിലൂടെ അറിയിക്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!