മണ്ണാര്‍ക്കാട് : കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണ കേസിലെ പ്രതിയായ 61കാരനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. പൊറ്റശ്ശേരി കുമ്പളംചോല മാങ്ങോ ട്ടില്‍ ഹരിദാസന്‍ (61) ആണ് അറസ്റ്റിലായത്. പ്രതി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. തുടര്‍ന്ന് മണ്ണാര്‍ ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഋഷി പ്രസാദ്, അസി.സബ് ഇന്‍സ്പെക്ടര്‍ സൗദ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജി, സിവില്‍ പൊലീസ് ഓഫീസര്‍ റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണസംഘം പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.