കര്‍ഷക പ്രതിനിധികളുമായി മുഖാമുഖം നടന്നു
പാലക്കാട്: നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് സപ്ലൈകോ പാഡി റിസീപ്റ്റ് ഷീറ്റ് (പി.ആര്. എസ്.) ലഭ്യമായാല്‍ 15 ദിവസത്തിനകം സംഭരണത്തുക നല്കാന് നടപടിയെടുക്കുമെ ന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്തി ജി.ആര്. അനില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാ ളില്‍ ജില്ലയിലെ കര്‍ഷക പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഘട്ടം ഘട്ടമായി പരിഹാരം കാണും. അടുത്ത വിള സീസണില്‍ നെല്ല് സംഭരണം, തുക വിതരണം തുടങ്ങി എല്ലാ മേഖലയെയും ബന്ധിപ്പിച്ച് കുറ്റമറ്റ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകദുരിതം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൃഷിക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക. ഈ സീസണില്‍ ഭൂമിയുടെയും തൂക്കത്തി ന്റെയും പരിധിയില്ലാതെ നെല്ല് സംഭരണം ഉറപ്പാക്കും. നെല്ല് സംഭരണത്തിലെ കാല താമസം ഒഴിവാക്കും. ഉഴവുകൂലി അടക്കമുള്ള ആനുകൂല്യങ്ങള്‍ മറ്റു വകുപ്പുകളുടെ പിന്തുണയോടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
പിആര്‍എസ് സംബന്ധിച്ച കാലതാമസം ഒഴിവാക്കാന്‍ ഇലക്ട്രോണിക് സംവിധാനങ്ങ ളിലൂടെയും കൃഷിഭവന്, മില്ല്, ബാങ്ക് തുടങ്ങിയവയെ ബന്ധിപ്പിച്ചും സ്ഥായിയായ പരി ഹാരത്തിന് ആലോചന നടക്കുന്നുണ്ട്. ബാങ്കുകളില്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാ ക്കാന്‍ സംവിധാനം ഒരുക്കും. സംഭരണം, ബാങ്കിംഗ് നടപടികള്‍, തുക വിതരണം തുടങ്ങിയവയില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് ബാങ്കുകളുടെ പ്രതിനി ധിയും സപ്ലൈകോ പ്രതിനിധിയും ഉള്‍പ്പെടുത്തി മൂന്നംഗ സമിതി രൂപീകരിക്കും.
2022-23 വര്‍ഷത്തില്‍ പല കാരണങ്ങളാല്‍ നെല്ലിന്റെ തുക കൈപ്പറ്റാത്ത കര്‍ഷകരുണ്ട്. മരണം, 18 വയസ് പൂര്‍ത്തിയാകാത്തവര്‍, എന്‍.ആര്.ഐ തുടങ്ങിയ കാരണങ്ങളാല്‍ പി.ആര്.എസ് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയുള്ളവര്‍ക്ക് സപ്ലൈക്കോ നേരിട്ട് തുക നല്‍കും. മറ്റുള്ളവര്‍ പി.ആര്.എസ് എടുക്കാന്‍ തയ്യാറായാല്‍ ഉടന്‍ പണം ലഭിക്കു മെന്നും മന്ത്രി അറിയിച്ചു. പി.ആര്.എസ് എടുക്കില്ലെന്ന നിലപാട് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ആളിയാര്‍ വിഷയത്തില്‍ കേരളത്തിന് അവകാശപ്പെട്ട ജലലഭ്യത ഉറപ്പാക്കുന്നതിന് തമിഴ്നാട് – കേരള ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നുകൊ ണ്ടിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മുഖാമുഖത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്ല് സംഭരണം, തുക ലഭിക്കുന്നതിനുള്ള കാലതാമസം, ജലലഭ്യത, ഇടനിലക്കാരുടെ ചൂഷണം, ബാങ്കിംഗ് ബുദ്ധിമുട്ടുകള്‍, ഉല്പാദന ചെലവിന് അനുപാതികമായി സംഭരണ തുക വര്‍ദ്ധിപ്പിക്കല്‍, കയറ്റുകൂലി തുടങ്ങിയ വിഷയങ്ങള്‍ കര്‍ഷക പ്രതിനിധികള്‍ ഉന്നയിച്ചു.മുഖാമുഖത്തില്‍ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി പങ്കെ ടുത്ത് സംസാരിച്ചു. എം.എല്‍.എമാരായ എ. പ്രഭാകരന്, കെ.ബാബു, കെ.ഡി.പ്രസേനന്‍, പി. പി. സുമോദ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സപ്ലൈകോ ജനറല്‍ മാനേജര്‍ സൂരജ് ഷാജി, കണ്‍സോര്‍ഷ്യം ബാങ്ക് പ്രതിനിധി നവീന്‍, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.