8,65,250 രൂപ പിഴ ഈടാക്കി

പാലക്കാട് : മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചിറ്റൂര്‍, പാലക്കാട് താലൂക്കുകളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 615 കേസ്സുകളില്‍ നിന്ന് 8,65,250 രൂപ പിഴ ഈടാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ സി.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 6 സ്‌ക്വാഡുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയത്. പ്രധാനമായും സ്റ്റേജ് കാര്യേജ്, ആംബുലന്‍സ് എന്നിവ കേന്ദ്രികരിച്ചാണ് പരിശോധനകള്‍ നടന്നത്. ഹൈവേകളിലെ ലൈന്‍ ട്രാഫിക്, അമിത വേഗത, അശ്രദ്ധമാ യ ഡ്രൈവിങ്, ആംബുലന്‍സുകളിലെ ലൈറ്റുകള്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ ശരിയായ വിധം പ്രദര്‍ശിപ്പിക്കാത്തത്, കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുവാനുള്ള സീബ്രാക്രോസ്സിങ്ങില്‍ വാഹനം നിര്‍ത്തുക, അലക്ഷ്യമായി അശ്രദ്ധമായി വാഹനം പാര്‍ക്കിങ് ചെയ്യുക എന്നിവയും പരിശോധിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!