മണ്ണാര്‍ക്കാട്:വിശ്രുതമായ മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് പൂരം പുറപ്പാടോടെ തൂടക്കമാകും.രാത്രി 11നും 12നും ഇടയിലാണ് പൂരംപുറപ്പാട്.മാര്‍ച്ച് 5നാണ് പൂരത്തിന് കൊടിയേറുംഎട്ടിന് ആറാംപൂരത്തിന് ചെറിയ ആറാട്ടും,മാര്‍ച്ച് ഒമ്പതിന് ഏഴാംപൂരത്തിന് വലിയാറാട്ടും നടക്കും. ചെറിയ ആറാട്ട് ദിവസം റൂറല്‍ ബാങ്ക് ഹാളില്‍ ആനച്ചമയ പ്രദര്‍ശ നവും വലിയാറാട്ടിന് രാത്രി എഴുന്നെള്ളിപ്പിന് ശേഷം കുടമാറ്റവും നടക്കും.മാര്‍ച്ച് നാല് മുതല്‍ എല്ലാ ദിവസവും രാവിലെ 9നും രാത്രി പത്തിനും ദേവിയുടെ ആറാട്ടെഴുന്നെള്ളത്തുണ്ടാകും.മാര്‍ച്ച് ഏഴി നാണ് കൂട്ടവിളക്ക്.മാര്‍ച്ച് ഒമ്പതിനാണ് മണ്ണാര്‍ക്കാട് പൂരം. വലിയാ റാട്ട് ദിവസം രാവിലെ പഞ്ചവാദ്യത്തോടു കൂടിയ ആറാട്ടെഴുന്നെ ള്ളിപ്പും 11ന് കുന്തിപ്പുഴ ആറാട്ട് കടവില്‍ കഞ്ഞിപ്പാര്‍ച്ചയുമുണ്ടാകും. രാത്രി പഞ്ചാരിമേളത്തോടു കൂടിയ ആറാട്ടെഴുന്നെള്ളിപ്പും ക്ഷേത്ര മുറ്റത്ത് കുടമാറ്റവുമുണ്ടായിരിക്കും. 10നാണ് ചെട്ടിവേല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!