മണ്ണാര്‍ക്കാട്:മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളി യെ വരെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസിനെതിരെ ‘സര്‍ വൈവല്‍ ‘ പതിപ്പു മായി കുട്ടികളുടെ പ്രതിരോധനിര.മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥികളാണ് സര്‍ വൈവലിന്റെ സൃഷ്ടാക്കള്‍.അതിജീവനത്തിന്റെ പാത ദുര്‍ഘട മല്ലെന്നും എന്നാല്‍ തികച്ചും കരുതലിന്റെതായിരിക്കണം ജീവിത ശൈലി എന്നും ശക്തിയുക്തം വെളിപ്പെടുത്തുന്നതാണ് പതിപ്പി ന്റെ ഇതിവൃത്തം. അനാരോഗ്യം വരുത്തി വയ്ക്കുന്ന ദുരന്ത മുഖ ങ്ങള്‍ പതിപ്പില്‍ അനാവരണം ചെയ്തിട്ടുണ്ട്. ആരോഗ്യമാണ് സര്‍വ്വ ധനാല്‍ പ്രധാനം എന്ന് കുട്ടികള്‍ ഉച്ചൈസ്തരം ബോധ്യപ്പെടുത്തുന്നു. വര്‍ത്തമാന പത്രങ്ങളിലൂടെയും ശാസ്ത്ര മാസികകളിലൂടെയും നിരീക്ഷണ കൗതുകങ്ങളിലൂടെയും കണ്ടെത്തിയ വസ്തുതകള്‍ പുനര്‍വിചിന്തനം നടത്തി ആവിഷ്‌കരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടു ണ്ട്.സര്‍വൈവലിന്റെ പ്രകാശനം ഗ്രന്ഥശാല സംഘത്തിന്റെ ഒറ്റ പ്പാലം താലൂക്ക് കൗണ്‍സില്‍ അംഗവും സ്‌കോള്‍ കേരള ജില്ല അസി സ്റ്റന്റ് കോ ഓഡിനേറ്ററുമായ വിനോദ് സേതുമാധവന്‍ നിര്‍വഹിച്ചു .മണ്ണമ്പറ്റ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടിലെ ഡിഎഡ് വിദ്യാര്‍ ഥികളായ സിദാന്‍സിദ്ദീഖ് , ജെ.ആഗ്‌നല്‍ ബിനീഷ്, ബി.ഗോകുല്‍ , വി. ശ്രുതി എന്നിവരാണ് സര്‍വൈവലിന്റെ അണിയറശില്പികള്‍. എം.എന്‍ കൃഷ്ണകുമാര്‍ , പി. മനോജ് ചന്ദ്രന്‍ , സക്കീര്‍ ഹുസൈന്‍ പി.എം. സഹീറ ബാനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.