തച്ചനാട്ടുകര:മാര്‍ച്ച് നാലിന് ഡിവൈഎഫ്‌ഐ തച്ചനാട്ടുകര പഞ്ചായ ത്ത് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംഘടി പ്പിച്ച വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ച കുന്നുംപുറത്ത് നിന്നാം ആരംഭിച്ച ജാഥ പര്യടനം സിപിഎം തച്ചനാട്ടുകര ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍ ഉദ്ഘാ ടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വെള്ള ക്കുന്നത്ത് സമാപിച്ചു. സമാനപനയോഗം സിപിഎം ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി അംഗം സജീവന്‍ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു.ജാഥാ ക്യാപ്റ്റന്‍ ഇഎം നവാസ്,ജാഥ മാനേജര്‍ സി.കെ ഹരീഷ്,ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍,ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഇ.പി.അംബരീഷ്,റഷീദ്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കാളിദാസന്‍,മന്‍സൂര്‍,കെവി സതീശന്‍ ,ഡിവൈഎഫ് ഐ നേതാക്കളായ ഷഹീറലി നറുക്കോട്,കെഎസ് അമല്‍ജിത്ത്, അഭിജിത്ത് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗ ങ്ങളില്‍ സംസാരിച്ചു.