അലനല്ലൂര്‍: പി.എം കേശവന് നമ്പൂതിരി മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ട്രസ്റ്റിന്റെ ആദ്യപ്രവര്‍ത്തനമായി പുനര്‍ നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു. സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഗ്രന്ഥശാലാ പ്രവര്‍ത്തകനും അധ്യാപക സംഘടനാ നേതാവുമായിരുന്ന പിഎം കേശവന് നമ്പൂതിരി മാസ്റ്ററുടെ ഓര്മ്മകല് നിലനിര്‍ത്തുന്നതിനായാണ് ട്രസ്റ്റ് രൂപീകരിച്ചത്. കുളപ്പറമ്പ് അലൈന്‍സ് ഓഡിറ്റോ റിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എ.സുദര്ശനകുമാര് അധ്യക്ഷനായി. കെടിഡിസി ചെയര്മാന് പികെ ശശി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന്, എം.ജയകൃഷ്ണന്, പി.മുസ്തഫ, വി.അബ്ദുല്‍സലീം, സി. രാധാകൃഷ്ണന്, വേണു പഞ്ചപ്പാടം, മധു അലനല്ലൂര്‍, ടി.പി.അബ്ദുല്‍ഖാദര്‍, ടോമി തോമസ്, പി.രഞ്ജിത്ത്, പി.എം.മധു, പിപികെ അബ്ദുറഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2024/02/ASCB-PORTAL-copy-1050x252.jpg)