മണ്ണാര്‍ക്കാട് : ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടിയതായും എല്ലാ മാസവും റേഷന്‍ വ്യാപാരികള്‍ക്ക് സ്റ്റോക്ക് അപ്ഡേഷനായി അനു വദിക്കുന്ന അവധി ഇത്തവണ മാര്‍ച്ച് രണ്ട്, ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് മാസം നീല കാര്‍ഡുടമകള്‍ക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാര്‍ഡിന് 4 കിലോ അരിയും വെള്ളകാര്‍ഡിന് 5 കിലോ അരിയും 10.90 പൈസ നിരക്കില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗ ത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആണ്. ആയതി നാല്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളി ന്മേല്‍ മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂ. എന്നാല്‍ ഗുരുതര രോഗബാധിതര്‍ ക്ക് മുന്‍ഗണനാ കാര്‍ഡിനുള്ള അപേക്ഷ എല്ലാ മാസവും 19-ാം തീയതി ബന്ധപ്പെട്ട് താലൂ ക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!